വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി അടക്കം വിദ്യാർഥി,യുവജന പ്രക്ഷോഭകർ മുന്നോട്ടുവയ്‌ക്കുന്ന എല്ലാ ആവശ്യങ്ങളും അംഗീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് സി പി എം പോളിറ്റ് ബ്യുറോ
പ്രധാനെ പുറത്താക്കുക, നാഷണൽ ടെസ്‌റ്റിങ് ഏജൻസി പിരിച്ചുവി ടുക, പ്രക്ഷോഭത്തെ തുടർന്ന് അറസ്‌റ്റുചെയ്യപ്പെട്ടവരെ എത്രയും വേഗം വിട്ടയക്കുക എന്നീ ആവശ്യങ്ങൾ അവർ ഉന്നയിച്ചു. കോക്ക്‌റോച്ച് ജനതാ പാർടിയുടെയും വിദ്യാർഥി സംഘടനകളുടെയും ആഹ്വാനപ്രകാരം പാർലമെന്റിലേക്ക് നടത്തിയ ചരിത്രപരമായ മാർച്ചിൽ പങ്കെടുത്ത ആയിരക്കണക്കിന് വിദ്യാർഥികളെയും യുവജനങ്ങളെയും അഭിനന്ദിക്കുന്നു എന്നും യുവാക്കളുടെ പ്രക്ഷോഭത്തോട് മുഖംതിരിച്ച മോദി സർക്കാരിന്റെ ഏകാധിപത്യ നിലപാടിനുള്ള തക്കതായ മറുപടിയായി മാർച്ച് മാറി എന്നും സിപിഎം പ്രസ്താവനയിൽ പറഞ്ഞു. സമാധാനപരമായി പ്രതിഷേധിച്ച യുവജനങ്ങൾക്ക് നേരെ പൊലീസ് നടത്തിയ ലാത്തിചാർജിനെയും…
