Headlines

വീഡിയോ കോളിനിടെ യുവതി ജീവനൊടുക്കി; വിവാഹവാഗ്ദാനം നൽകി ചൂഷണം ചെയ്തെന്ന് പരാതി

നാഗ്പൂർ: വീഡിയോ കോളിനിടെ യുവതി ജീവനൊടുക്കിയ സംഭവത്തിൽ യുവാവിനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസ്. വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ചൂഷണം ചെയ്തെന്നും പിന്നീട് ആക്ഷേപകരമായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. സംഭവത്തിൽ നാഗ്പൂർ ദന്തോളി പൊലീസ് അന്വേഷണം ആരംഭിച്ചു. നാഗ്പൂരിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന യുവതി സുഹൃത്തിനൊപ്പമായിരുന്നു താമസം. മഹാരാഷ്ട്രയിലെ അമരാവതി സ്വദേശിയായ 34കാരനായ യുവാവ് പൂണെയിൽ പി.എച്ച്.ഡി വിദ്യാർഥിയാണ്. ഇരുവരും ഏറെക്കാലമായി അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം. കുറച്ച് മാസങ്ങൾക്ക് മുൻപ് യുവാവും സുഹൃത്തും യുവതിയുടെ…

Read More

പണിമുടക്കിന് മുന്നോടിയായി ഞായറാഴ്ച ബാങ്കുകൾ തുറക്കും

ന്യൂഡൽഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളും റീജിയണൽ റൂറൽ ബാങ്കുകളും സെപ്റ്റംബർ 27 ഞായറാഴ്ച പ്രവർത്തിക്കും. സെപ്റ്റംബർ 28 മുതൽ 30 വരെ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യു.എഫ്.ബി.യു.) ആഹ്വാനം ചെയ്ത മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്കിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ബാങ്ക് സേവനങ്ങൾ തുടർച്ചയായി തടസ്സപ്പെടുന്നത് ഒഴിവാക്കുന്നതിനായാണ് ഞായറാഴ്ച ബാങ്കുകൾ തുറന്ന് പ്രവർത്തിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. എല്ലാ ബാങ്ക് ശാഖകളും ഓഫീസുകളും എ.ടി.എം. ബന്ധിത ശാഖകളും കറൻസി ചെസ്റ്റുകളും സെപ്റ്റംബർ 27ന് പ്രവർത്തിക്കാൻ റിസർവ് ബാങ്ക്…

Read More

ഭാര്യയെയും രണ്ട് പൂജാരിമാരെയും വെടിവെച്ചു; മക്കളെ ബന്ദിയാക്കിയ യുവാവ് പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ലഖ്നൗ: ഭാര്യയെയും രണ്ട് പൂജാരിമാരെയും വെടിവെച്ചുകൊന്ന ശേഷം മൂന്ന് മക്കളെ ബന്ദികളാക്കിയ യുവാവ് പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ അസംഗഢിലാണ് ഞെട്ടിക്കുന്ന സംഭവം. അരവിന്ദ് സിംഗ് എന്നയാളാണ് പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിനിടെ ഇയാളുടെ വെടിയേറ്റ് മകനും പിന്നീട് മരിച്ചു. ചൊവ്വാഴ്ച വൈകിട്ട് ആറോടെയാണ് സംഭവങ്ങളുടെ തുടക്കം. വീട്ടിലെത്തിയ അരവിന്ദ് സിംഗ്, ഭാര്യ ബബിത സിംഗ് (32) രണ്ട് പൂജാരിമാരായ മഹേന്ദ്ര പാഥക് (60), അഖിലേഷ് മിശ്ര (50) എന്നിവരോടൊപ്പം പൂജയിൽ ഏർപ്പെട്ടിരിക്കുന്നത് കണ്ടു. ഇതേച്ചൊല്ലിയുണ്ടായ തർക്കം…

Read More

കാറിനുള്ളിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍മരിച്ച നിലയിൽ; സംഭവം ജമ്മുവിലെ റംബാൻ ജില്ലയിൽ

ശ്രീനഗര്‍: റംബാൻ ജില്ലയിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ കാറിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ജില്ലാ പൊലീസ് ആസ്ഥാനത്തിന് കീഴിൽ സേവനമനുഷ്ഠിച്ചിരുന്ന ഹെഡ് കോൺസ്റ്റബിൾ ഫരീദ് അഹമ്മദ്, സെലക്ഷൻ ഗ്രേഡ് കോൺസ്റ്റബിൾ മുഹമ്മദ് യാഖൂബ് എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്.​ ചൊവ്വാഴ്ച ബട്ടോട്ട്-സന മേഖലയിലെ സിയാറത്ത് മോറിന് സമീപത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. JK-19/5299 രജിസ്ട്രേഷനുള്ള കാറിനകത്താണ് ഇരുവരെയും അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.​ കാറിനുള്ളിൽ…

Read More

എഐ ഇനി ‘എസ്ഐ’; ‘ആർട്ടിഫിഷ്യൽ’എന്ന പേരുമാറ്റി ഡോണൾഡ് ട്രംപ്

വാഷിങ്ടൺ: സാങ്കേതികലോകത്തെ പ്രധാന ചർച്ചാവിഷയമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് (എഐ) പുതിയ പേര് നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ സംസാരിക്കവെയാണ് എഐയെ ‘സൂപ്പർ ഇന്റലിജൻസ്’ (Super Intelligence – SI) എന്ന് പുനർനാമകരണം ചെയ്യുന്നതായി അദ്ദേഹം പ്രഖ്യാപിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന് ഇപ്പോൾ ഏറെ പറയുന്നതിനെ നിയന്ത്രിക്കാൻ ഒരു ഗ്ലോബലിസ്റ്റ് പദ്ധതി കെട്ടിപ്പടുക്കാനുള്ള ഏതൊരു ശ്രമത്തെയും അമേരിക്ക പൂർണ്ണമായും തള്ളിക്കളയുന്നു എന്നും ട്രംപ് കൂട്ടിച്ചേർത്തു. നൂതന എഐയും റോബോട്ടുകളും മനുഷ്യരാശിക്ക്…

Read More

ഇറാൻ വിഷയത്തില്‍ ഇന്ന് സുപ്രധാന കൂടിക്കാഴ്ചകള്‍ നടക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

വാഷിംഗ്ടൺ: ഇറാൻ വിഷയത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ ഇന്ന് സുപ്രധാന കൂടിക്കാഴ്ചകൾ നടക്കും. യുഎൻ പൊതുസഭാ സമ്മേളനത്തിനായി ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാനും വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചിയും ന്യൂയോർക്കിലേക്ക് തിരിക്കാനിരിക്കെയാണ് മേഖലയിലെ നയതന്ത്ര രംഗം ചൂടുപിടിക്കുന്നത്.​ അതിനിടെ, പ്രാദേശിക രാഷ്ട്രീയത്തിൽ നിർണായകമായി പാകിസ്ഥാൻ ആഭ്യന്തര മന്ത്രി മുഹ്സിൻ നഖ്‌വി വീണ്ടും ഇറാൻ സന്ദർശിക്കും. ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാനുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും അദ്ദേഹം നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ സന്ദർശനത്തിന്റെ തുടർച്ചയായാണ്…

Read More

അഡിഡാസിൽ കൂട്ടപ്പിരിച്ചുവിടൽ; ഇന്ത്യ ടെക് ഹബ്ബിൽ 350ലേറെ പേർക്ക് നോട്ടീസ്

ഗുരുഗ്രാം: സ്പോർട്സ് രംഗത്തെ പ്രമുഖ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് ഹബ്ബിൽ വൻതോതിൽ ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. ഗുരുഗ്രാമിലെ ടെക് ഹബ്ബിൽ 350ലേറെ ജീവനക്കാർക്ക് പിരിച്ചുവിടൽ സംബന്ധിച്ച നോട്ടീസ് നൽകിയതായാണ് റിപ്പോർട്ട്.സോഫ്റ്റ്‌വെയർ എൻജിനീയർമാർ, ഡാറ്റാ സയന്റിസ്റ്റുകൾ, ഡാറ്റാ എൻജിനീയർമാർ എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവരെയാണ് മുഖ്യമായും ലക്ഷ്യം വെക്കുന്നത്. പിരിച്ചുവിടൽ അഡിഡാസ് ഔദ്യോഗികമായി ശരിവെച്ചിട്ടുണ്ട്. സെപ്തംബര്‍ 15 ന് ചേര്‍ന്ന ടൗൺഹാൾ യോഗത്തിലാണ് വിവരം പരസ്യപ്പെടുത്തിയത്. 700 സ്ഥിരം ജീവനക്കാരാണ് ഈ കേന്ദ്രത്തിൽ മാത്രമുള്ളത്.ആദ്യ ബാച്ചിന് നോട്ടീസ്…

Read More

​യു.പിയിൽ ദളിത് യുവാവ് വെടിയേറ്റു മരിച്ചു; സുഹൃത്തിന് പരിക്ക്

ലഖ്നൗ: ഉത്തർപ്രദേശിലെ മൗ ജില്ലയിൽ ഇരുപത്തൊന്നുകാരനായ ദളിത് യുവാവ് വെടിയേറ്റു മരിച്ചു. ചിരയ്യകോട് പ്രദേശത്ത് സർസേന പെട്രോൾ പമ്പിന് സമീപം വെച്ചാണ് ക്രൂരമായ അക്രമം നടന്നത്.​ അമ്മായിയുടെ വീട് സന്ദർശിച്ച് സുഹൃത്തിനൊപ്പം മടങ്ങുകയായിരുന്ന അവനീഷ് കുമാർ ആണ് കൊല്ലപ്പെട്ടത്. തലയ്ക്ക് ഗുരുതരമായി വെടിയേറ്റ അവനീഷിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന ബി.എസ്.സി വിദ്യാർത്ഥിയായ സുഹൃത്ത് ഹൻസ് രാജിന് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.​ വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾരാജ്യത്ത് ഏറ്റവും കൂടുതൽ ദളിത് വിരുദ്ധ അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന…

Read More

വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി അടക്കം വിദ്യാർഥി,യുവജന പ്രക്ഷോഭകർ മുന്നോട്ടുവയ്‌ക്കുന്ന എല്ലാ ആവശ്യങ്ങളും അംഗീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് സി പി എം പോളിറ്റ് ബ്യുറോ

പ്രധാനെ പുറത്താക്കുക, നാഷണൽ ടെസ്‌റ്റിങ്‌ ഏജൻസി പിരിച്ചുവി ടുക, പ്രക്ഷോഭത്തെ തുടർന്ന്‌ അറസ്‌റ്റുചെയ്യപ്പെട്ടവരെ എത്രയും വേഗം വിട്ടയക്കുക എന്നീ ആവശ്യങ്ങൾ അവർ ഉന്നയിച്ചു. കോക്ക്‌റോച്ച്‌ ജനതാ പാർടിയുടെയും വിദ്യാർഥി സംഘടനകളുടെയും ആഹ്വാനപ്രകാരം പാർലമെന്റിലേക്ക്‌ നടത്തിയ ചരിത്രപരമായ മാർച്ചിൽ പങ്കെടുത്ത ആയിരക്കണക്കിന്‌ വിദ്യാർഥികളെയും യുവജനങ്ങളെയും അഭിനന്ദിക്കുന്നു എന്നും യുവാക്കളുടെ പ്രക്ഷോഭത്തോട്‌ മുഖംതിരിച്ച മോദി സർക്കാരിന്റെ ഏകാധിപത്യ നിലപാടിനുള്ള തക്കതായ മറുപടിയായി മാർച്ച്‌ മാറി എന്നും സിപിഎം പ്രസ്താവനയിൽ പറഞ്ഞു. സമാധാനപരമായി പ്രതിഷേധിച്ച യുവജനങ്ങൾക്ക്‌ നേരെ പൊലീസ്‌ നടത്തിയ ലാത്തിചാർജിനെയും…

Read More

രാജ്യതലസ്ഥാനത്തെ അക്രമം: ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിത് എന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

രാജ്യതലസ്ഥാനത്തെ അക്രമം: ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിത് എന്ന് മുഖ്യമന്ത്രി വി ഡി സതീശൻ രാജ്യത്തിന്റെ പ്രതീക്ഷകളായ യുവജനങ്ങളും വിദ്യാര്‍ത്ഥികളും രാജ്യതലസ്ഥാനത്ത് ക്രൂരമായി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതിക്ഷേധിക്കാൻ ഒപ്പമുണ്ടാകണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ഫേസ് ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.രാജ്യം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിത്. എല്ലാവരും ഒപ്പമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. i

Read More