ചേർത്തലയിൽ ഓടിക്കൊണ്ടിരുന്ന ജീപ്പിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
ആലപ്പുഴ: ചേർത്തല-അരൂക്കുറ്റി റോഡിൽ പള്ളിപ്പുറം ആറാം മൈലിന് സമീപം ഓടിക്കൊണ്ടിരുന്ന ജീപ്പിന് തീപിടിച്ചു. മുഹമ്മ ചിറയിൽ അനന്ദ കിഷോറിന്റെ ഉടമസ്ഥതയിലുള്ള ജീപ്പാണ് അപകടത്തിൽപ്പെട്ടത്.ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു സംഭവം. എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ജീപ്പിന്റെ മുൻഭാഗത്തുനിന്ന് പുക ഉയരുന്നത് കണ്ട് ഡ്രൈവർ വാഹനം പെട്ടെന്ന് റോഡരികിൽ ഒതുക്കി നിർത്തുകയായിരുന്നു. വാഹനം നിർത്തിയ ഉടൻതന്നെ തീ ആളിക്കത്തുകയും മുൻഭാഗം പൂർണ്ണമായും കത്തിനശിക്കുകയും ചെയ്തു.ഉടൻതന്നെ ഫയർഫോഴ്സ് സ്ഥലത്തെത്തുകയും നാട്ടുകാരുടെയും പൊലീസിന്റെയും സമയോചിതമായ ഇടപെടലിലൂടെ തീ അണയ്ക്കുകയും ചെയ്തു. വാഹനത്തിലുണ്ടായിരുന്നവർ അത്ഭുതകരമായി…
