നെടുമ്പാശ്ശേരി വാഹനാപകടം: സുഹൈലിന്റെ സുഹൃത്തുക്കൾക്ക് ജാമ്യം; ഒന്നാം പ്രതിക്ക് 10 ദിവസം കൂടി കാത്തിരിക്കണം
കൊച്ചി: നെടുമ്പാശ്ശേരി വാഹനാപകടക്കേസിൽ ഒന്നാം പ്രതി സുഹൈൽ സജീവ് ഒഴികെയുള്ള മൂന്ന് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. സുഹൈലിന്റെ ജാമ്യാപേക്ഷ 10 ദിവസത്തിന് ശേഷം പരിഗണിക്കാനായി മാറ്റി. അന്വേഷണം പൂർത്തിയാകുന്നതുവരെ സുഹൈലിന് ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ നടപടി. അപകടസമയത്ത് സുഹൈലിനൊപ്പം കാറിലുണ്ടായിരുന്ന ജോയൽ എസ്. ആന്റോ, നിനവ്, അമീൻ ഷാ എന്നിവരാണ് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. ഇവരുടെ ജാമ്യാപേക്ഷയിലാണ് അനുകൂല ഉത്തരവുണ്ടായത്. ഒക്ടോബർ 11നാണ് സുഹൈൽ സജീവ് ഓടിച്ചിരുന്ന ആഡംബര കാർ…
