ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റ് ഫൈനൽ; സ്വർണ്ണപ്പോരിൽ ഇന്ന് ഇന്ത്യയും ശ്രീലങ്കയും
നഗോയ: ജപ്പാനെയും ബംഗ്ലാദേശിനെയും പരാജയപ്പെടുത്തി മികച്ച വിജയങ്ങളോടെയാണ് ഇന്ത്യ ഫൈനലിലെത്തിയത് മറുവശത്ത്, മലേഷ്യയെയും പാകിസ്ഥാനെയും തോല്‍പ്പിച്ച് ശ്രീലങ്കയും തോല്‍വി അറിയാതെ ഫൈനല്‍ ഉറപ്പിച്ചു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മൂന്ന് പ്രധാന ടൂർണമെന്റ് ഫൈനലുകളില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയിട്ടുള്ളതിനാല്‍, ഈ മത്സരം അവരുടെ വളർന്നുവരുന്ന വൈര്യത്തിന് പുതിയൊരു അധ്യായം കൂടിയാകും. ജപ്പാനെതിരായ എട്ട് വിക്കറ്റ് വിജയത്തോടെയാണ് ഇന്ത്യ തങ്ങളുടെ കുതിപ്പ് തുടങ്ങിയത്. ഈ മത്സരത്തില്‍ ശ്രീ ചരണി 10 റണ്‍സ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയപ്പോള്‍, ഷഫാലി വർമ്മ…
