Headlines

മലയാള സിനിമയ്ക്ക് തീരാനഷ്ടം; ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു

കൊച്ചി: മലയാള സിനിമയിലെ പ്രമുഖ ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. സിനിമാ സെറ്റിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പുലിമുരുകൻ, നരൻ, ഒടിയൻ തുടങ്ങി അമ്പതിലേറെ സിനിമകൾക്ക് ദൃശ്യഭംഗിയൊരുക്കിയ ഷാജി കുമാർ ആക്ഷൻ ചിത്രങ്ങളുടെ ഛായാഗ്രഹണത്തിലൂടെയാണ് ശ്രദ്ധേയനായത്. 2016ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം പുലിമുരുകന്റെ ഛായാഗ്രഹണം ഏറെ പ്രശംസ നേടിയിരുന്നു. റിലീസിനൊരുങ്ങുന്ന അതിമനോഹരം, ഒറ്റക്കൊമ്പൻ എന്നീ ചിത്രങ്ങളുടെയും ഛായാഗ്രാഹകൻ ഷാജി കുമാറാണ്. അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമാ ലോകത്തിന്…

Read More

മലയാള സിനിമയിലെ പ്രമുഖ ചമയ കലാകാരൻ പാണ്ഡ്യൻ അന്തരിച്ചു

ചെന്നൈ: മലയാള സിനിമയിലെ മുതിർന്ന മേക്കപ്പ് ആർട്ടിസ്റ്റ് പാണ്ഡ്യൻ (74) അന്തരിച്ചു. ചെന്നൈ വിരുഗമ്പാക്കത്തുള്ള വസതിയിലായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി അഞ്ഞൂറോളം സിനിമകളിൽ മേക്കപ്പ് ആർട്ടിസ്റ്റായി പ്രവർത്തിച്ച അദ്ദേഹം നിരവധി തലമുറകളിലെ സൂപ്പർതാരങ്ങളെ കഥാപാത്രങ്ങളാക്കി മാറ്റിയ ചമയ കലാകാരനായിരുന്നു. പ്രേംനസീർ, എൻ.ടി. രാമറാവു, എസ്.വി. രംഗറാവു, കൃഷ്ണ, രജനീകാന്ത്, കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങൾക്ക് കഥാപാത്രങ്ങൾക്കനുസരിച്ചുള്ള രൂപപ്പകർച്ച ഒരുക്കിയത് പാണ്ഡ്യനായിരുന്നു. 2001ൽ പുറത്തിറങ്ങിയ മധുരനൊമ്പരക്കാറ്റ് എന്ന…

Read More

മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം

‘ഭ്രമയുഗ’ത്തിലെ വിസ്മയ പ്രകടനത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം. ചന്ദു ചാമ്പ്യൻ എന്ന സിനിമയ്ക്ക് കാർത്തിക് ആര്യനും മമ്മൂട്ടിക്കൊപ്പം മികച്ച നടനുള്ള അവാർഡ് പങ്കിട്ടു. മികച്ച നടി യാമി ഗൗതം. മികച്ച ചിത്രം ആർട്ടിക്കിൾ 370. മികച്ച മലയാള സിനിമ ഫെമിനിച്ചി ഫാത്തിമയാണ്. എ ആർ എമ്മിലെ അങ്ങുവാനക്കോണിൽ ഗാനാലാപത്തിനു – മികച്ച ഗായികക്കുള്ള പുരസ്‌കാരം വെെക്കം വിജയലക്ഷ്മിക്കും ലഭിച്ചു 34 ഭാഷകളിൽ നിന്നും 400 സിനിമകളായിരുന്നു ഇത്തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് വേണ്ടി…

Read More