മലയാളി യുവാവിനെ ബംഗളൂരുവിൽ തല്ലിക്കൊന്നു; പെൺസുഹൃത്തിന്റെ പിതാവ് അറസ്റ്റിൽ
ബംഗളൂരു: പെൺസുഹൃത്തിനൊപ്പം കണ്ടതിന്റെ വൈരാഗ്യത്തിൽ മലയാളി യുവാവിനെ മർദിച്ചുകൊലപ്പെടുത്തിയതായി പരാതി. പാലക്കാട് സ്വദേശി കിരണാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പെൺസുഹൃത്തിന്റെ പിതാവും യെലഹങ്ക സ്വദേശിയുമായ ആനന്ദിനെ പൊലീസ് അറസ്റ്റ് ചെയ്തു. കിരണിനെ മകളോടൊപ്പം കണ്ടതാണ് കൊലപാതകത്തിന് പ്രകോപനമായതെന്നാണ് പ്രാഥമിക വിവരം. സ്വീറ്റ് കോൺ മെഷീൻ കമ്പനി ഉടമയാണ് അറസ്റ്റിലായ ആനന്ദ്.
