ചലച്ചിത്ര-നാടക നടി സാവിത്രി ശ്രീധരൻ അന്തരിച്ചു
കോഴിക്കോട്: മലയാള സിനിമയിലും നാടകവേദിയിലും തന്റേതായ സ്വാഭാവിക അഭിനയശൈലിയിലൂടെ ശ്രദ്ധേയയായ പ്രമുഖ നടി സാവിത്രി ശ്രീധരൻ (70) അന്തരിച്ചു. കോഴിക്കോട് മാങ്കാവിലെ വസതിയിൽ പുലർച്ചെ നാലുമണിയോടെയായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. നാടകങ്ങളിലൂടെ അഭിനയജീവിതം ആരംഭിച്ച സാവിത്രി ശ്രീധരൻ, സക്കരിയ സംവിധാനം ചെയ്ത ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലൂടെയാണ് സിനിമാലോകത്തേക്ക് കടന്നുവരുന്നത്. ചിത്രത്തിലെ അമ്മ വേഷം ഏറെ പ്രശംസിക്കപ്പെടുകയും, അഭിനയത്തിന് പ്രത്യേക ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിക്കുകയും ചെയ്തു. തുടർന്ന് ‘ഡാകിനി’…
