SFI
‘വിദ്യാർഥികളെ തല്ലിയത് ആർക്കുവേണ്ടി?’: ബിനോയ് വിശ്വം
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ വിദ്യാർഥികൾക്കെതിരെ പൊലീസ് നടത്തിയ ലാത്തിച്ചാർജിനെ രൂക്ഷമായി വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വിദ്യാർഥികളെ മർദിക്കാൻ പൊലീസിന് നിർദേശം നൽകിയത് ആരാണെന്നും ഇതിന് പിന്നിൽ ആരാണെന്നും സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹോസ്റ്റലിലെത്തി പൊലീസ് നടപടിയിൽ പരിക്കേറ്റ വിദ്യാർഥികളെ സന്ദർശിച്ച ശേഷമാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം. ‘‘വിശന്നുനടക്കുന്ന ചെന്നായ്ക്കളെ പോലെ ചാടിക്കയറി വിദ്യാർഥികളെ അടിച്ചൊതുക്കാനുള്ള നീക്കത്തിന് ഉത്തരവിട്ടത് ആർക്കുവേണ്ടിയാണ്?’’ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. വിദ്യാർഥികൾ നാടിന്റെ ഭാവിയാണെന്നും പഠിക്കുന്ന കുട്ടികളെയാണ്…
