യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണം: വ്യാപാരി വ്യവസായി സമിതി
തിരുവനന്തപുരം: യുപിഐ ഇടപാടുകൾ നടത്തുന്ന വ്യാപാരികൾക്കുമേൽ ഒക്ടോബർ 15 മുതൽ അധിക ഫീസ് ഈടാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ആവശ്യപ്പെട്ടു. വ്യാപാര രംഗത്തും ചെറുകിട വ്യവസായ മേഖലയിലും കടുത്ത പ്രതിസന്ധി നേരിടുന്ന സന്ദർഭത്തിലാണ് കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം വരുന്നത്.ഇത് നിലവിലുള്ള ജിഎസ്ടി നയങ്ങൾക്ക് വിരുദ്ധമാണെന്ന് വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് വി കെ സി മമ്മദ് കോയയും സെക്രട്ടറി ഇ എസ് ബിജുവും പ്രസ്താവനയിൽ പറഞ്ഞു. യുപിഐ ഇടപാടുകൾക്ക് മേലുള്ള ചാർജ്…
