രോഗങ്ങൾ ജയിലിൽ മാത്രം; വിദേശജോലിക്ക് തച്ചങ്കരിക്ക് എന്ത് ആരോഗ്യം? രൂക്ഷവിമർശനവുമായി ഹൈക്കോടതി
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ വിദേശയാത്രാ അനുമതി ഹർജിയിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ശിക്ഷിക്കപ്പെട്ട ശേഷം ഒരു ദിവസം പോലും ജയിലിൽ കഴിയാതെ മുഴുവൻ സമയവും ജയിൽ ആശുപത്രിയിൽ കഴിഞ്ഞ തച്ചങ്കരിക്ക്, ഇത്രയേറെ അസുഖങ്ങളുമായി വിദേശത്ത് പോയി ജോലി ചെയ്യാനാകുമോയെന്ന് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ച് ചോദിച്ചു. ഷാർജയിലെ സ്വകാര്യ സ്ഥാപനത്തിൽ ഓപ്പറേഷണൽ മാനേജരായി ജോലി ലഭിച്ചിട്ടുണ്ടെന്നും അതിനായി ജാമ്യവ്യവസ്ഥകളിൽ ഇളവ് അനുവദിക്കണമെന്നുമാണ് തച്ചങ്കരി കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ ജയിലിൽ പ്രവേശിക്കുമ്പോൾ…
