Headlines

കൊല്ലം ആശ്രാമം മൈതാനത്തിന് സമീപം അമിത് ഷായ്ക്കെതിരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി പ്രതിഷേധം; ബിജെപി പ്രവർത്തകർ മർദ്ദിക്കാൻ ശ്രമിച്ചതായി പരാതി

കൊല്ലം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനത്തിനിടെ കൊല്ലം ആശ്രാമം മൈതാനത്തിന് സമീപം യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ മുദ്രാവാക്യം വിളിച്ചെത്തിയ പ്രവർത്തകർ അമിത് ഷായുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി ഉയർത്തുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ സ്ഥലത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടു. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ബിജെപി പ്രവർത്തകർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായി പരാതി ഉയർന്നു. തുടർന്ന് പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരെയും ബിജെപി പ്രവർത്തകരെയും മാറ്റിനിർത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.

Read More