Headlines

കളമശ്ശേരിയിൽ ലോറി ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

കളമശ്ശേരി: എൻ.എ.ഡി റോഡിൽ എൽ.ബി.എസ് സെന്ററിന് സമീപം ലോറി ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. റോഡരികിൽ നിർത്തിയിട്ട കർണാടക രജിസ്ട്രേഷനിലുള്ള ഐഷർ ലോറിയുടെ ഡ്രൈവർ ക്യാബിന് മുകളിലെ ഫ്രെയിമിലാണ് മൃതദേഹം കണ്ടെത്തിയത്. ഏകദേശം 28 വയസ്സ് പ്രായം തോന്നിക്കുന്നയാളാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ഇയാൾ കർണാടക സ്വദേശിയാണെന്നാണ് സംശയം. സമീപത്തെ ഗോഡൗണിലേക്ക് ലോഡുമായി എത്തിയ ലോറിയായിരുന്നു ഇത്. സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു. മരിച്ചയാളെ തിരിച്ചറിയാനുള്ള നടപടികളും പുരോഗമിക്കുകയാണ്.

Read More