Headlines

പോക്‌സോ കേസിൽ പ്രതിക്ക് 75 വർഷം കഠിനതടവ്; 1.90 ലക്ഷം രൂപ പിഴ

വെള്ളറട: ആറുവയസ്സുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ യുവാവിന് 75 വർഷം കഠിനതടവും 1,90,000 രൂപ പിഴയും. ബാലരാമപുരം വില്ലേജിലെ അന്തിയൂർ സ്വദേശി അച്ചു (26)വിനെയാണ് നെയ്യാറ്റിൻകര അതിവേഗ പോക്‌സോ കോടതി ജഡ്ജി കെ. പ്രസന്ന ശിക്ഷിച്ചത്.

പിഴത്തുക അടച്ചില്ലെങ്കിൽ 31 മാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. 2023-ലാണ് കേസിനാസ്പദമായ സംഭവം.

മുയലിന് തീറ്റ നൽകാനെന്ന വ്യാജേന കുട്ടിയെ പ്രതിയുടെ വീട്ടിലെത്തിച്ചാണ് ലൈംഗികാതിക്രമം നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പ്രതി നേരത്തെയും കുട്ടിയെ ഉപദ്രവിച്ചിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി.

കേസിൽ 18 സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകൾ ഹാജരാക്കുകയും ചെയ്തു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വെള്ളറട സന്തോഷ് കുമാർ പ്രോസിക്യൂഷന് വേണ്ടി ഹാജരായി. എഎസ്ഐ ശ്യാമള ദേവിയും സിപിഒ ജനീഷും ലൈസൺ ഓഫീസർമാരായി പ്രവർത്തിച്ചു.

ബാലരാമപുരം സ്റ്റേഷനിൽ ഇൻസ്‌പെക്ടർമാരായിരുന്ന ശ്രീകാന്ത് മിശ്രയും വിജയകുമാറുമാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.

Leave a Reply

Discover more from TENSTAR NEWS

Subscribe now to keep reading and get access to the full archive.

Continue reading