Headlines

കളമശ്ശേരിയിൽ ലോറി ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

കളമശ്ശേരി: എൻ.എ.ഡി റോഡിൽ എൽ.ബി.എസ് സെന്ററിന് സമീപം ലോറി ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. റോഡരികിൽ നിർത്തിയിട്ട കർണാടക രജിസ്ട്രേഷനിലുള്ള ഐഷർ ലോറിയുടെ ഡ്രൈവർ ക്യാബിന് മുകളിലെ ഫ്രെയിമിലാണ് മൃതദേഹം കണ്ടെത്തിയത്. ഏകദേശം 28 വയസ്സ് പ്രായം തോന്നിക്കുന്നയാളാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ഇയാൾ കർണാടക സ്വദേശിയാണെന്നാണ് സംശയം. സമീപത്തെ ഗോഡൗണിലേക്ക് ലോഡുമായി എത്തിയ ലോറിയായിരുന്നു ഇത്. സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു. മരിച്ചയാളെ തിരിച്ചറിയാനുള്ള നടപടികളും പുരോഗമിക്കുകയാണ്.

Read More

20 വർഷത്തിന് ശേഷം എറണാകുളത്ത് സംസ്ഥാന സ്കൂൾ കലോത്സവം; ജനുവരി 4 മുതൽ അരങ്ങുണരും

കൊച്ചി: രണ്ട് പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം സംസ്ഥാന സ്കൂൾ കലോത്സവത്തിന് എറണാകുളം ജില്ല വേദിയാകുന്നു. ജനുവരി 4 മുതൽ 8 വരെ അഞ്ച് ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിന്റെ പ്രധാന വേദി മറൈൻ ഡ്രൈവായിരിക്കും. വിവിധ മത്സരങ്ങൾക്കായി ആകെ 27 വേദികളാണ് ഒരുക്കുന്നത്. കലോത്സവത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. കലോത്സവത്തിൽ എ ഗ്രേഡ് നേടുന്ന വിദ്യാർഥികൾക്ക് 20 മാർക്കും ബി ഗ്രേഡിന് 15 മാർക്കും സി…

Read More