കരിമ്പിന് ന്യായവില വേണം; ശിവകുമാറിന്റെ ചിത്രംവെച്ച് കർഷകരുടെ ശവസംസ്കാര ഘോഷയാത്ര
ബംഗളൂരു: കരിമ്പിന് നിശ്ചിതവും ന്യായവുമായ വില ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കർണാടകയിൽ കർഷക പ്രതിഷേധം ശക്തം. ചിക്കോടിയിലെ ഗുർളാപൂരിൽ സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ ഭാഗമായി മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ ചിത്രം ഉൾപ്പെടുത്തിയുള്ള പ്രതീകാത്മക ശവസംസ്കാര ഘോഷയാത്രയും നടത്തി. രാഷ്ട്രീയ നേതൃത്വം കർഷക സമൂഹത്തെ അവഗണിക്കുകയാണെന്ന് ആരോപിച്ച് വനിതാ കർഷകർ മുഖ്യമന്ത്രിയുടെ കോലത്തിനു മുന്നിൽ പൊട്ടിക്കരഞ്ഞു. കർഷകരുടെ ദുരിതങ്ങൾക്ക് പരിഹാരം കാണുന്നതിൽ ഭരണകൂടം തുടരുന്ന അനാസ്ഥയ്ക്കെതിരെ പ്രതിഷേധക്കാർ കടുത്ത അമർഷം പ്രകടിപ്പിച്ചു.
