Headlines

പോക്‌സോ കേസിൽ പ്രതിക്ക് 75 വർഷം കഠിനതടവ്; 1.90 ലക്ഷം രൂപ പിഴ

വെള്ളറട: ആറുവയസ്സുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ യുവാവിന് 75 വർഷം കഠിനതടവും 1,90,000 രൂപ പിഴയും. ബാലരാമപുരം വില്ലേജിലെ അന്തിയൂർ സ്വദേശി അച്ചു (26)വിനെയാണ് നെയ്യാറ്റിൻകര അതിവേഗ പോക്‌സോ കോടതി ജഡ്ജി കെ. പ്രസന്ന ശിക്ഷിച്ചത്. പിഴത്തുക അടച്ചില്ലെങ്കിൽ 31 മാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. 2023-ലാണ് കേസിനാസ്പദമായ സംഭവം. മുയലിന് തീറ്റ നൽകാനെന്ന വ്യാജേന കുട്ടിയെ പ്രതിയുടെ വീട്ടിലെത്തിച്ചാണ് ലൈംഗികാതിക്രമം നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പ്രതി നേരത്തെയും കുട്ടിയെ ഉപദ്രവിച്ചിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി….

Read More

പാലക്കാട് സംരക്ഷണകേന്ദ്രത്തിൽ നിന്ന് പോക്സോ കേസ് അതിജീവിതകളായ 16കാരികളായ രണ്ട് പെൺകുട്ടികളെ കാണാതായി

പാലക്കാട്: പോക്സോ കേസിലെ അതിജീവിതകളായ 16 വയസ്സുള്ള രണ്ട് പെൺകുട്ടികളെ പാലക്കാട് സംരക്ഷണകേന്ദ്രത്തിൽ നിന്ന് കാണാതായി. സർക്കാർ മേൽനോട്ടത്തിൽ സ്വകാര്യ ട്രസ്റ്റിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന സംരക്ഷണകേന്ദ്രത്തിൽ കഴിയുകയായിരുന്ന കുട്ടികളെയാണ് ഇന്നലെ രാത്രിയോടെ കാണാതായത്. കൊല്ലങ്കോട്, മങ്കര പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസുകളിലെ അതിജീവിതകളാണ് കാണാതായ രണ്ട് പെൺകുട്ടികളും. സംഭവത്തിൽ കസബ പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടികളെ കണ്ടെത്തുന്നതിനായി സംരക്ഷണകേന്ദ്രത്തിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. പെൺകുട്ടികൾ ജില്ല വിട്ടുപോയിട്ടില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക…

Read More