Tenstar News Investigation : അഖിലിന്റെ കൊലപാതകം ഗുണ്ടാ കുടിപ്പകയോ ?; പ്രതികൾക്കായി വലവിരിച്ച് പോലീസ്
ആലപ്പുഴ : ആര്യാട് പട്ടാപ്പകൽ മൂന്നംഗ സംഘം വീട്ടിലെത്തി വിളിച്ചിറക്കി കൊലചെയ്ത അഖിലിന്റെ കൊലപാതകത്തിന് പിന്നിൽ ഗുണ്ടാ കുടിപ്പകയെന്ന് പോലീസിന് സംശയം. ഓട്ടോറിക്ഷയിലെത്തിയ മൂന്നംഗസംഘമാണ് കൊലപാതകം നടത്തിയതെന്ന് ദൃക്സാക്ഷികൾ പൊലീസിന് മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി. സമീപത്തെ വീടുകളിലെയും കച്ചവട സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. ഇതിന് പുറമെ നഗരത്തിൽ വിവിധയിടങ്ങളിലായി പോലീസ് സ്ഥാപിച്ച സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഇതിൽ നിന്നും ദൃക്സാക്ഷി മൊഴികളിൽ നിന്നും പ്രതികളെ സംബന്ധിച്ച്…
