പട്ടാപ്പകൽ വൻ മോഷണം: വീട്ടുകാർ ആശുപത്രിയിൽ പോയ സമയം നോക്കി 14 പവനും പതിനയ്യായിരം രൂപയും കവർന്നു
പട്ടാപ്പകൽ മോഷണം; വീട്ടുകാർ ആശുപത്രിയിൽ പോയ സമയത്ത് മോഷണം പോയത് 14 പവനും പതിനയ്യായിരം രൂപയും കൂനമ്മാവ്: വീട്ടുകാർ ആശുപത്രിയിൽ പോയ ഏതാനും മണിക്കൂറുകൾക്കുള്ളിൽ കൂനമ്മാവിൽ പട്ടാപ്പകൽ വൻ കവർച്ച. കോട്ടുവള്ളി കൂനമ്മാവ് പള്ളിക്കടവ് റോഡിലെ ട്രാൻസ്ഫോർമറിന് സമീപം ചുള്ളിക്കാട്ട് ദേവസിയുടെ വീട്ടിൽ നിന്നാണ് 14 പവൻ സ്വർണ്ണാഭരണങ്ങളും 15,000 രൂപയും മോഷ്ടാവ് അപഹരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. വീടിന്റെ മുൻവശത്തെ ഗേറ്റ് പൂട്ടിയിരുന്നതിനാൽ, മോഷ്ടാവ് പിന്നിലൂടെ എത്തി അടുക്കളവാതിൽ തകർത്താണ് അകത്ത് കയറിയത്. ഉച്ചയ്ക്ക് ശേഷം…
