Headlines

റോഡും പാലവുമില്ല; പനിബാധിച്ച് അവശനായ അമ്പതുകാരനെ കാട്ടുപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിച്ചു

മൂന്നാർ: റോഡും പാലവുമില്ലാത്തതിനാൽ ഇടമലക്കുടിയിൽ രോഗികളെ ആശുപത്രിയിലെത്തിക്കാൻ ഇന്നും മഞ്ചലിനെ ആശ്രയിക്കേണ്ട ദുരവസ്ഥ. പനിബാധിച്ച് അവശനായ അമ്പതുകാരനെ നാല് കിലോമീറ്ററോളം കാട്ടുപാതയിലൂടെ ചുമന്നാണ് പ്രദേശവാസികൾ ആശുപത്രിയിലെത്തിച്ചത്. കൂടല്ലാർകുടി സ്വദേശി അശോകനാണ് നാട്ടുകാരുടെ സഹായത്തോടെ ദുരിതയാത്ര നടത്തേണ്ടിവന്നത്. പനി രൂക്ഷമായതോടെ കാട്ടുവള്ളികളും തടിയും ഉപയോഗിച്ച് താൽക്കാലിക മഞ്ചൽ നിർമിച്ചു. ഇതിൽ അശോകനെ ഇരുത്തി കൂടല്ലാർകുടിയിൽനിന്ന് ആനക്കുളത്തേക്ക് ചുമന്നെത്തിക്കുകയായിരുന്നു. തുടർന്ന് അവിടെനിന്ന് വാഹനസൗകര്യം ഒരുക്കിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. റോഡ് സൗകര്യമില്ലാത്തതിനാൽ ഇടമലക്കുടിയിലെ ആദിവാസി ജനതയ്ക്ക് അടിയന്തര ചികിത്സ ലഭ്യമാക്കുന്നത് ഇപ്പോഴും…

Read More