Headlines

മാസപ്പടി കേസ്: പിണറായി വിജയനും കുടുംബത്തിനുമെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം; എസ്‌.ഐ.ടി രൂപീകരിച്ചു

തിരുവനന്തപുരം: ഏറെ കോലാഹലങ്ങൾ സൃഷ്ടിച്ച മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ഉന്നതതല അന്വേഷണത്തിന് കളം ഒരുങ്ങുന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ വീണ ടി., മുൻ മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ ക്രൈംബ്രാഞ്ച് പ്രാഥമികാന്വേഷണം രജിസ്റ്റർ ചെയ്തു.​ കേസിന്റെ ഗൗരവം കണക്കിലെടുത്ത് ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ (SIT) ചുമതലപ്പെടുത്തി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി വി.ഡി. സതീശനും തമ്മിൽ നടത്തിയ നിർണായക കൂടിക്കാഴ്ചയ്ക്ക്…

Read More

ചേർത്തലയിൽ ഓടിക്കൊണ്ടിരുന്ന ജീപ്പിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ആലപ്പുഴ: ചേർത്തല-അരൂക്കുറ്റി റോഡിൽ പള്ളിപ്പുറം ആറാം മൈലിന് സമീപം ഓടിക്കൊണ്ടിരുന്ന ജീപ്പിന് തീപിടിച്ചു. മുഹമ്മ ചിറയിൽ അനന്ദ കിഷോറിന്റെ ഉടമസ്ഥതയിലുള്ള ജീപ്പാണ് അപകടത്തിൽപ്പെട്ടത്.​ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു സംഭവം. എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ജീപ്പിന്റെ മുൻഭാഗത്തുനിന്ന് പുക ഉയരുന്നത് കണ്ട് ഡ്രൈവർ വാഹനം പെട്ടെന്ന് റോഡരികിൽ ഒതുക്കി നിർത്തുകയായിരുന്നു. വാഹനം നിർത്തിയ ഉടൻതന്നെ തീ ആളിക്കത്തുകയും മുൻഭാഗം പൂർണ്ണമായും കത്തിനശിക്കുകയും ചെയ്തു.​ഉടൻതന്നെ ഫയർഫോഴ്സ് സ്ഥലത്തെത്തുകയും നാട്ടുകാരുടെയും പൊലീസിന്റെയും സമയോചിതമായ ഇടപെടലിലൂടെ തീ അണയ്ക്കുകയും ചെയ്തു. വാഹനത്തിലുണ്ടായിരുന്നവർ അത്ഭുതകരമായി…

Read More

മാസപ്പടി കേസ്: പിണറായിക്കെതിരെ ഇ.ഡി റിപ്പോർട്ട്; അടിയന്തര ചർച്ച നടത്തി വി.ഡി. സതീശനും രമേശ് ചെന്നിത്തലയും

തിരുവനന്തപുരം: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കണമെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ (ഇ.ഡി) റിപ്പോർട്ട് രാഷ്ട്രീയ കേരളത്തിൽ പുതിയ പോർമുഖം തുറക്കുന്നു. റിപ്പോർട്ടിന്റെ തുടർനടപടികൾ വിലയിരുത്തുന്നതിനും സർക്കാരിന്റെ പ്രതിരോധ തന്ത്രങ്ങൾ മെനയുന്നതിനുമായി മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും അടിയന്തര കൂടിക്കാഴ്ച നടത്തി. ​രാഷ്ട്രീയമായി അതിനിർണായകമായ ഈ വിഷയം സർക്കാരിനു മുന്നിലെ വലിയ വെല്ലുവിളിയായി മാറിയിട്ടുള്ള സാഹചര്യത്തിലാണ് ഉന്നതതല ചർച്ച. സംഭവത്തിൽ നിയമപരമായ വശങ്ങളും സത്വരമായി സ്വീകരിക്കേണ്ട തുടർനടപടികളും യോഗം വിശദമായി പരിശോധിച്ചു….

Read More

മുഖ്യമന്ത്രിയുടെ മലപ്പുറം യാത്രയില്‍ ഉപയോഗിച്ച ചാര്‍ട്ടേഡ് ഫ്‌ലൈറ്റ് സര്‍ക്കാര്‍ ചെലവിലല്ലെന്ന വിശദീകരണത്തില്‍ പ്രതികരിച്ച്‌ മുന്‍ മന്ത്രി പി രാജീവ്

തിരുവനന്തപുരം: ചെലവ് വഹിക്കുന്നത് സ്പോണ്‍സര്‍ ആണെന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണത്തിലാണ് പി രാജീവ് പ്രതികരിച്ചത്. സര്‍ക്കാര്‍ എങ്ങനെയാണ് ഒരു സ്പോണ്‍സറെ നിശ്ചയിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഔദ്യോഗിക കാരണങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍ പണമാണ് ഉപയോഗിക്കേണ്ടത്. അവിടെ സ്പോണ്‍സര്‍ വരുമ്പോള്‍ സര്‍ക്കാര്‍ മറ്റ് സ്വാധീനങ്ങള്‍ക്ക് വഴങ്ങേണ്ട സാഹചര്യമാണ് ഉണ്ടാകുന്നത്. സ്വാധീനങ്ങള്‍ക്ക് സര്‍ക്കാര്‍ വഴങ്ങാതിരിക്കാന്‍ വേണ്ടിയാണ് ഇത്തരം കാര്യങ്ങളുടെ ചിലവ് സര്‍ക്കാരില്‍ നിന്ന് കണ്ടെത്തുന്നതെന്നും പി രാജീവ് പറഞ്ഞു. വി ഡി സതീശന്‍ മുഖ്യമന്ത്രി ആകുന്നതിന് മുമ്പ് തന്നെ സ്പോണ്‍സറെ കാണാന്‍…

Read More

ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റ് ഫൈനൽ; സ്വർണ്ണപ്പോരിൽ ഇന്ന് ഇന്ത്യയും ശ്രീലങ്കയും

നഗോയ: ജപ്പാനെയും ബംഗ്ലാദേശിനെയും പരാജയപ്പെടുത്തി മികച്ച വിജയങ്ങളോടെയാണ് ഇന്ത്യ ഫൈനലിലെത്തിയത് മറുവശത്ത്, മലേഷ്യയെയും പാകിസ്ഥാനെയും തോല്‍പ്പിച്ച്‌ ശ്രീലങ്കയും തോല്‍വി അറിയാതെ ഫൈനല്‍ ഉറപ്പിച്ചു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മൂന്ന് പ്രധാന ടൂർണമെന്റ് ഫൈനലുകളില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയിട്ടുള്ളതിനാല്‍, ഈ മത്സരം അവരുടെ വളർന്നുവരുന്ന വൈര്യത്തിന് പുതിയൊരു അധ്യായം കൂടിയാകും. ജപ്പാനെതിരായ എട്ട് വിക്കറ്റ് വിജയത്തോടെയാണ് ഇന്ത്യ തങ്ങളുടെ കുതിപ്പ് തുടങ്ങിയത്. ഈ മത്സരത്തില്‍ ശ്രീ ചരണി 10 റണ്‍സ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയപ്പോള്‍, ഷഫാലി വർമ്മ…

Read More

ഇറാൻ വിഷയത്തില്‍ ഇന്ന് സുപ്രധാന കൂടിക്കാഴ്ചകള്‍ നടക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

വാഷിംഗ്ടൺ: ഇറാൻ വിഷയത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ ഇന്ന് സുപ്രധാന കൂടിക്കാഴ്ചകൾ നടക്കും. യുഎൻ പൊതുസഭാ സമ്മേളനത്തിനായി ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാനും വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചിയും ന്യൂയോർക്കിലേക്ക് തിരിക്കാനിരിക്കെയാണ് മേഖലയിലെ നയതന്ത്ര രംഗം ചൂടുപിടിക്കുന്നത്.​ അതിനിടെ, പ്രാദേശിക രാഷ്ട്രീയത്തിൽ നിർണായകമായി പാകിസ്ഥാൻ ആഭ്യന്തര മന്ത്രി മുഹ്സിൻ നഖ്‌വി വീണ്ടും ഇറാൻ സന്ദർശിക്കും. ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാനുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും അദ്ദേഹം നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ സന്ദർശനത്തിന്റെ തുടർച്ചയായാണ്…

Read More

പ്രിയദർശിനി പദ്ധതി 100 ദിവസം പിന്നിടുന്നു; ചരിത്രനേട്ടവുമായി കെ.എസ്.ആർ.ടി.സി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കായി നടപ്പിലാക്കിയ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി നൂറു ദിവസങ്ങൾ പിന്നിടുമ്പോൾ വലിയ സാമൂഹിക-സാമ്പത്തിക മാറ്റങ്ങൾക്ക് വഴിതുറക്കുന്നു. ഇതുവരെ 12.54 കോടി സൗജന്യ യാത്രകളാണ് പദ്ധതിയിലൂടെ സാധ്യമായത്. ഇതിനായി സർക്കാർ 266.53 കോടി രൂപയുടെ യാത്രാസൗജന്യമാണ് ഇതുവരെ നൽകിയത്.​ പ്രതിദിനം ശരാശരി 12.93 ലക്ഷം സ്ത്രീകളാണ് ഈ പദ്ധതിയുടെ പ്രയോജനം നേടുന്നത്. പദ്ധതി ആരംഭിച്ച ആദ്യ ആഴ്ചയിൽ പ്രതിദിനം 11.08 ലക്ഷം സ്ത്രീകളായിരുന്നെങ്കിൽ, 13-ാം ആഴ്ച എത്തിയപ്പോഴേക്കും ഇത് 13.93 ലക്ഷമായി…

Read More

ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവർത്തകർ ആക്രമിച്ച കേസിൽ കുറ്റപത്രം തയ്യാറായി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ പരിശോധനയ്ക്കെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവർത്തകർ ആക്രമിച്ച കേസിൽ കുറ്റപത്രം തയ്യാറായി. കേസിൽ ഉൾപ്പെട്ട 28 പ്രതികളിൽ 27 പ്രതികൾക്കെതിരെയാണ് കുറ്റപത്രം.തയ്യാറാക്കിയ കുറ്റപത്രം ഉടൻ തന്നെ തുടർ നിയമോപദേശത്തിനായി സമർപ്പിക്കും. സംഭവത്തിനുശേഷം ഒളിവിൽ കഴിയുന്നതും ഇതുവരെ പിടികൂടാൻ സാധിക്കാത്തതുമായ സി പി എം പ്രവർത്തകൻ പാളയം സന്തോഷിനെ തൽക്കാലം ഒഴിവാക്കിയാണ് ആദ്യഘട്ട കുറ്റപത്രം സമർപ്പിക്കുന്നത്.കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ കൂടുതൽ തെളിവുകൾ ലഭിക്കുന്ന മുറയ്ക്ക് രണ്ടാം…

Read More

അനധികൃതമായി വ്യാജമദ്യമടക്കം വീട്ടിൽ സൂക്ഷിച്ച കേസിൽ ജയിലിൽ കഴിയുന്ന ആന്‍റോ അഗസ്റ്റിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

കൊച്ചി: അബ്കാരി കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് കൗസർ എടപ്പഗത്ത് ആണ് ഉപാധികളുടെ അടിസ്ഥാനത്തിൽ ജാമ്യം അനുവദിച്ചിരിക്കുന്നത് ഇന്ത്യൻ നിർമിത വിദേശമദ്യവുമായി ബന്ധപ്പെട്ട് കേസുകളിൽ സാധാരണ ജാമ്യം നൽകാറുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആന്റോയ്ക്ക് എതിരെ മുൻ കേസുകളില്ല. തുടർന്നാണ് വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ കോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹർജി അനുവദിച്ചത്. മാനന്തവാടി ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ആൻ്റോ അഗസ്റ്റിന് കോടതി ഉത്തരവ് ലഭ്യമാകുന്ന…

Read More

ഈഴവർ പൂണൂൽ ധരിച്ച്​ പൂജ നടത്തുന്നത്​ ബ്രാഹ്മണ മഹിമ; വിമർശനവുമായി ജി. സുധാകരൻ

ആലപ്പുഴ: ഈഴവ സമുദായത്തിലെ ചില ക്ഷേത്രങ്ങളിൽ പൂണൂൽ ധരിച്ച്​ പൂജ നടത്തുന്നത്​ ബ്രാഹ്മണ മഹിമ ഹൃദയത്തിലുള്ളതിനാലാണെന്ന്​​ ജി സുധാകരൻ എം എൽ എ.ബ്രാഹ്മണ സംസ്‌കാരം ഹൃദയത്തിൽ കൊണ്ടുനടക്കുന്ന ബ്രാഹ്മണമരല്ലാത്തവർ കേരളത്തിലുണ്ട്‌.അതിന്‌ ഉദാഹരണമാണ്‌ ഈഴവമുദായം. 33 ശതമാനം വരുന്ന ഈഴവർ നടത്തുന്ന അമ്പലങ്ങളിൽ പൂണൂൽ ധരിച്ചാണ്‌ പൂജകൾ നടത്തുന്നത്‌.പൂണൂൽ ധരിച്ചാൽ മാത്രമേ പൂജ ശരിയാകൂവെന്നാണ് അവർ വിശ്വസിക്കുന്നത്‌.ആ സംസ്കാരം അറിയാതെ തന്നെ നിലനിൽക്കുന്നു.ബ്രാഹ്​മണ സാമൂഹിക വ്യവസ്ഥയുടെ ഉച്ചനീചത്വങ്ങളെയാണ് ഇ എം എസ്​ നമ്പൂതിരിപ്പാടും വി ടി ഭട്ടതിരിപ്പാടും എതിർത്തത്.വി…

Read More