Headlines

ചേർത്തലയിൽ ഓടിക്കൊണ്ടിരുന്ന ജീപ്പിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ആലപ്പുഴ: ചേർത്തല-അരൂക്കുറ്റി റോഡിൽ പള്ളിപ്പുറം ആറാം മൈലിന് സമീപം ഓടിക്കൊണ്ടിരുന്ന ജീപ്പിന് തീപിടിച്ചു. മുഹമ്മ ചിറയിൽ അനന്ദ കിഷോറിന്റെ ഉടമസ്ഥതയിലുള്ള ജീപ്പാണ് അപകടത്തിൽപ്പെട്ടത്.​ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു സംഭവം. എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ജീപ്പിന്റെ മുൻഭാഗത്തുനിന്ന് പുക ഉയരുന്നത് കണ്ട് ഡ്രൈവർ വാഹനം പെട്ടെന്ന് റോഡരികിൽ ഒതുക്കി നിർത്തുകയായിരുന്നു.

വാഹനം നിർത്തിയ ഉടൻതന്നെ തീ ആളിക്കത്തുകയും മുൻഭാഗം പൂർണ്ണമായും കത്തിനശിക്കുകയും ചെയ്തു.​ഉടൻതന്നെ ഫയർഫോഴ്സ് സ്ഥലത്തെത്തുകയും നാട്ടുകാരുടെയും പൊലീസിന്റെയും സമയോചിതമായ ഇടപെടലിലൂടെ തീ അണയ്ക്കുകയും ചെയ്തു. വാഹനത്തിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടത് വൻ ദുരന്തം ഒഴിവാക്കി. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല; സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply