Headlines

പ്രിയദർശിനി പദ്ധതി 100 ദിവസം പിന്നിടുന്നു; ചരിത്രനേട്ടവുമായി കെ.എസ്.ആർ.ടി.സി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കായി നടപ്പിലാക്കിയ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി നൂറു ദിവസങ്ങൾ പിന്നിടുമ്പോൾ വലിയ സാമൂഹിക-സാമ്പത്തിക മാറ്റങ്ങൾക്ക് വഴിതുറക്കുന്നു. ഇതുവരെ 12.54 കോടി സൗജന്യ യാത്രകളാണ് പദ്ധതിയിലൂടെ സാധ്യമായത്. ഇതിനായി സർക്കാർ 266.53 കോടി രൂപയുടെ യാത്രാസൗജന്യമാണ് ഇതുവരെ നൽകിയത്.​

പ്രതിദിനം ശരാശരി 12.93 ലക്ഷം സ്ത്രീകളാണ് ഈ പദ്ധതിയുടെ പ്രയോജനം നേടുന്നത്. പദ്ധതി ആരംഭിച്ച ആദ്യ ആഴ്ചയിൽ പ്രതിദിനം 11.08 ലക്ഷം സ്ത്രീകളായിരുന്നെങ്കിൽ, 13-ാം ആഴ്ച എത്തിയപ്പോഴേക്കും ഇത് 13.93 ലക്ഷമായി ഉയർന്നു. മാസാടിസ്ഥാനത്തിലുള്ള കണക്കുകൾ പരിശോധിച്ചാൽ ജൂണിൽ 12.12 ലക്ഷവും, ജൂലൈയിൽ 13.62 ലക്ഷവും, ഓഗസ്റ്റിൽ 12 ലക്ഷവുമാണ് പ്രതിദിന യാത്രക്കാരുടെ എണ്ണം രേഖപ്പെടുത്തിയത്.​

പുരുഷ യാത്രക്കാരുടെ എണ്ണത്തിലും വർധനസ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതോടെ ടിക്കറ്റ് എടുത്തു യാത്ര ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞെന്ന ആശങ്കകൾ അടിസ്ഥാനരഹിതമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഓർഡിനറി സർവീസുകളിലെ പുരുഷ യാത്രക്കാരുടെ പ്രതിദിന ശരാശരി ആദ്യ ആഴ്ചയിലെ 6.09 ലക്ഷത്തിൽ നിന്ന് 13-ാം ആഴ്ചയിൽ 6.19 ലക്ഷമായി ഉയർന്നു. ഇതോടെ ആകെ യാത്രക്കാരുടെ പ്രതിദിന ശരാശരി 24.66 ലക്ഷത്തിൽ നിന്ന് 27.63 ലക്ഷമായി ഉയർന്നു (12.1% വർധന).​

കുടുംബ ബജറ്റിന് താങ്ങായി പ്രിയദർശിനിയാത്രച്ചെലവിൽ ലാഭിക്കുന്ന തുക കുടുംബങ്ങളുടെ കൈകളിലേക്ക് നേരിട്ടുള്ള വരുമാനമായി എത്തുന്നു എന്നതാണ് പദ്ധതിയുടെ പ്രധാന നേട്ടം. ദിവസേന യാത്ര ചെയ്യുന്ന ലക്ഷക്കണക്കിന് സ്ത്രീകൾക്ക് പ്രതിമാസം ഗണ്യമായ തുക മിച്ചംവെക്കാൻ ഇതുവഴി കഴിയുന്നുണ്ട്. യാത്രാച്ചെലവ് കുറഞ്ഞത് സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തവും സ്വയംപര്യാപ്തതയും വർധിപ്പിക്കുന്നതായും വിലയിരുത്തപ്പെടുന്നു.

Leave a Reply

Discover more from TENSTAR NEWS

Subscribe now to keep reading and get access to the full archive.

Continue reading