ആലപ്പുഴ നഗരസഭയിൽ യു.ഡി.എഫും വൈസ് ചെയർമാനും നേർക്കുനേർ
ആലപ്പുഴ: ആലപ്പുഴ നഗരസഭയിൽ യു.ഡി.എഫും വൈസ് ചെയർമാൻ ജോസ് ചെല്ലപ്പനും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. വൈസ് ചെയർമാന്റെ സമീപനങ്ങൾ ഭരണപ്രതിസന്ധിക്ക് കാരണമാകുന്നതായി കോൺഗ്രസ് കക്ഷിയോഗത്തിലും യു.ഡി.എഫ് യോഗത്തിലും വിമർശനം ഉയർന്നതിന് പിന്നാലെയാണ് ജോസ് ചെല്ലപ്പൻ പരസ്യമായി രംഗത്തെത്തിയത്.
