Headlines

ഇഡിയുടെ ലക്ഷ്യം വ്യക്തിപരമായി തകർക്കാൻ; ഒരടിപോലും പിന്നോട്ടില്ല: പി.എ. മുഹമ്മദ് റിയാസ്

കോഴിക്കോട്: സമൂഹത്തിനുമുന്നിൽ വ്യക്തിപരമായി കരിവാരിത്തേക്കാനും അപകീർത്തിപ്പെടുത്താനുമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ശ്രമിക്കുന്നതെന്ന് പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ. സിപിഐ(എം) വിപുലീകൃത സംസ്ഥാന കമ്മിറ്റിയും ലക്ഷക്കണക്കിന് ആളുകൾ അണിനിരക്കുന്ന റാലിയും നടക്കുന്ന ദിവസത്തിൽതന്നെ ഇത്തരം വാർത്തകൾ പുറത്തുവിടുന്നതിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഴയ ആരോപണങ്ങൾ പൊളിഞ്ഞപ്പോഴാണ് ഇഡി പുതിയ കഥകളുമായി രംഗത്തിറങ്ങിയിരിക്കുന്നതെന്ന് റിയാസ് പരിഹസിച്ചു. മണ്ഡലം വികസനവുമായി ബന്ധപ്പെട്ട് രൂപീകരിച്ച ‘ബേപ്പൂർ’ വാട്‌സാപ്പ് ഗ്രൂപ്പ് ഹവാല ഇടപാടിനായാണ് ഉപയോഗിച്ചതെന്ന…

Read More

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന ഹർജി: തെരഞ്ഞെടുപ്പ് കമ്മീഷനും മാണി സി കാപ്പനും നോട്ടീസ് അയച്ച് ഹൈക്കോടതി

പാലാ എം.എൽ.എ. മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും മാണി സി. കാപ്പനും നോട്ടീസ് അയച്ചു. ചെക്ക് കേസിൽ തടവിന് ശിക്ഷിക്കപ്പെട്ട സാഹചര്യത്തിലാണ് നടപടി. സ്പീക്കറും ചീഫ് സെക്രട്ടറിയും മറുപടി നൽകണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച ഹർജി വീണ്ടും പരിഗണിക്കും. ചെക്ക് കേസിൽ മുംബൈ ബോറിവലി മജിസ്ട്രേറ്റ് കോടതിയാണ് മാണി സി കാപ്പനെ തടവിന് ശിക്ഷിച്ചത്. ജനപ്രാതിനിധ്യ നിയമപ്രകാരം അദ്ദേഹത്തെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുംബൈ സ്വദേശിയായ പരാതിക്കാരനാണ് ഹർജി നൽകിയിരിക്കുന്നത്. ഹർജി…

Read More

മുഖ്യമന്ത്രിയുടെ എ ഐ ഡാൻസ് നീക്കം ചെയ്ത് മെറ്റ

​തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ കെഎസ്ഇബി ജീവനക്കാരുമൊത്തുള്ളതായി നിർമ്മിച്ച വൈറൽ എഐ ഡാൻസ് വീഡിയോ മെറ്റ (Meta) നീക്കം ചെയ്തു. ഇന്ത്യയിലെ നിലവിലെ ഐടി നിയമങ്ങൾക്ക് എതിLമാണെന്ന് ചൂണ്ടിക്കാണിച്ചാണ് മെറ്റയുടെ ഈ നടപടി. രാജ്യത്ത് ലഭ്യമാല്ലെങ്കിലും, മറ്റ് രാജ്യങ്ങളിൽ നിന്ന് ഈ എഐ ഡാൻസ് വീഡിയോ കാണാൻ സാധിക്കും. ​ തൃശൂർ സ്വദേശിയായ അഭിജിത്തും ദുബായിലെ സുഹൃത്തും ചേർന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ ഡാൻസ് വീഡിയോ നിർമ്മിച്ചത്. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ…

Read More

നോഖയിൽ ചെങ്കൊടി പറന്നു; രാജസ്ഥാനിൽ സിപിഐ എമ്മിന് ചരിത്ര വിജയം

നോഖ: രാജസ്ഥാൻ നഗരസഭാ തെരഞ്ഞെടുപ്പിൽ സിപിഐ എമ്മിന് സമാനതകളില്ലാത്ത മുന്നേറ്റം. നോഖ നഗരസഭയിൽ സമ്പൂർണ്ണ ആധിപത്യം സ്ഥാപിച്ചാണ് പാർട്ടി ചരിത്രനേട്ടം കൈവരിച്ചത്. ആകെയുള്ള 45 വാർഡുകളിൽ 29 സീറ്റുകളും നേടിയാണ് സിപിഐ എം വൻ വിജയം സ്വന്തമാക്കിയത്. ഭരണകക്ഷിയായ ബിജെപിക്ക് 13 സീറ്റും സ്വതന്ത്രർക്ക് 3 സീറ്റും കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.​ വർഷങ്ങളായി എൻസിപിയും ബിജെപിയും മാറി മാറി ഭരിച്ചിരുന്ന നോഖ നഗരസഭയാണ് ഇത്തവണ ഇടതുപക്ഷം പിടിച്ചെടുത്തത്. അതേസമയം, സംസ്ഥാനത്തെ മറ്റ് പ്രധാന നഗരസഭകളിൽ പരമ്പരാഗത പാർട്ടികൾ…

Read More

​പൊതുവിദ്യാഭ്യാസ ഡയറക്ടറെ മാറ്റിയതില്‍ പരസ്യ അതൃപ്തി വ്യക്തമാക്കി മന്ത്രി എന്‍. ഷംസുദ്ദീന്‍

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ ഡയറക്ടറെ മാറ്റിയ നടപടിയിലുള്ള അതൃപ്തി പരസ്യമാക്കി പൊതുവിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍. മൂന്നര മാസത്തിനിടെ മൂന്ന് ഡയറക്ടർമാർ മാറിയത് വകുപ്പിൽ പ്രതിസന്ധിയുണ്ടാക്കുന്നുണ്ടെന്നും വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങൾക്ക് സ്ഥിരതയുള്ള നേതൃത്വമാണ് ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ​ അതേസമയം, ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കാൻ പുതിയ ശ്രമങ്ങളൊന്നുമില്ലെന്നും, ഭൂരിഭാഗം കാര്യങ്ങളോടും വിയോജിപ്പാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംഘടനകളുടെ അഭിപ്രായം അറിയാൻ മാത്രമാണ് യോഗം വിളിച്ചതെന്നും, നിലവിലുള്ള നടപടിക്രമങ്ങൾ മാത്രമാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Read More

ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനം; ഇന്ന്‌ ശുഭ്രപതാക ഉയരും

തൃശൂർ : ​ഡിവൈഎഫ്‌ഐ 16–ാം സംസ്ഥാന സമ്മേളനത്തിന്‌ ബുധനാഴ്‌ച തൃശൂരിൽ തുടക്കമാകും. പ്രതിനിധി സമ്മേളനം വ്യാഴാഴ്‌ച രാവിലെ പത്തിന്‌ നടനും ആക്ടിവിസ്റ്റുമായ പ്രകാശ്‌രാജും പൊതുസമ്മേളനം ശനിയാഴ്‌ച പ്രതിപക്ഷ നേതാവ്‌ പിണറായി വിജയനും ഉദ്‌ഘാടനം ചെയ്യും. സമ്മേളനത്തിന്‌ തുടക്കംകുറിച്ച്‌ ബുധനാഴ്‌ച വൈകിട്ട്‌ രക്തസാക്ഷി നഗറിൽ പതാക ഉയർത്തുമെന്ന്‌ സംഘാടകസമിതി ചെയർമാൻ കെ വി അബ്ദുൾഖാദർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിൽനിന്ന് ആരംഭിച്ച പതാക ജാഥയും തിരുവനന്തപുരത്തെ ഹഖ്‌ മുഹമ്മദ്– മിഥിലാജ്‌ സ്‌മൃതിമണ്ഡപത്തിൽനിന്ന് ആരംഭിച്ച കൊടിമരജാഥയും കൊടുങ്ങല്ലൂരിലെ കെ…

Read More

ഡിവൈഎഫ്ഐ നേതാവിനെതിരായ വ്യക്തിഹത്യ : പ്രചരിപ്പിച്ചവർക്കെതിരെ നടപടിയുണ്ടായേക്കും

മണ്ണാർക്കാട്: പൊതുപ്രവർത്തകന്റെ സ്വകാര്യതയിൽ കടന്നുകയറി ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയ വഴി അപവാദപ്രചരണം നടത്തിയെന്ന പരാതിയിൽ നാട്ടുകൽ പോലീസ് അന്വേഷണം ആരംഭിച്ചു. തച്ചനാട്ടുകര പാലോട് സ്വദേശിയും പൊതുപ്രവർത്തകനുമായ ഷഹീറലി പി. നൽകിയ പരാതിയിലാണ് നടപടി. സുഹൃത്തുക്കൾക്കൊപ്പം ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോയ സമയത്ത് അനുവാദമില്ലാതെ സ്വകാര്യതയിലേക്ക് കടന്നുകയറി ദൃശ്യങ്ങൾ പകർത്തിയെന്നും, വ്യാജ വിവരങ്ങൾ കൂട്ടിച്ചേർത്ത് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച് വ്യക്തിഹത്യ നടത്താൻ ശ്രമിച്ചെന്നുമാണ് പരാതി. തിരുവിഴാംകുന്ന് സ്വദേശി ഷാനിഫ് കെ., പാലോട് സ്വദേശി രാധാകൃഷ്ണൻ സി., ഭീമനാട്…

Read More

ജി സുധാകരനെ തള്ളി ചെന്നിത്തല; കൂട്ടുകച്ചവടത്തെക്കുറിച്ച് അറിയില്ലെന്ന് പ്രതികരണം

ആലപ്പുഴ : ആലപ്പുഴയിൽ സിപിഐഎമ്മിനെ ചിലരും കോൺഗ്രസിലെ ചെറു വിഭാഗവും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന അമ്പലപ്പുഴ എംഎൽഎ ജി സുധാകരന്റെ നിലപാട് തള്ളി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കൂട്ടുക്കച്ചവടം എന്ന ആരോപണത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു വിഷയത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് കൂടിയായ രമേശ് ചെന്നിത്തലയുടെ പ്രതികരണം. ജി സുധാകരനെതിരായ നടപടി ശരിയല്ല. അദ്ദേഹത്തെ ജനങ്ങൾ തിരഞ്ഞെടുത്താണ്. സുധാകരൻ എവിടെപ്പോയാലും പ്രതിഷേധിക്കുന്നതും കരിങ്കൊടി കാണിക്കുന്നതും ശരിയായ നടപടിയല്ലെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. സുധാകരനെ ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്ന ഒരു…

Read More

തന്റെ നേരെ വന്നാൽ കരണ കുറ്റിക്ക് അടിക്കും; വെല്ലുവിളിച്ച് ജി സുധാകരൻ

തന്റെ നേരെ വന്നാൽ കരണ കുറ്റിക്ക് അടിക്കും, അതാണ് ശീലം; വെല്ലുവിളിച്ച് ജി സുധാകരൻ ആലപ്പുഴ : തനിക്കെതിരെ പ്രതിഷേധിക്കുന്നവരെ കായികമായി നേരിടുമെന്ന മുന്നറിയിപ്പ് നൽകി അമ്പലപ്പുഴ എംഎൽഎ ജി സുധാകരൻ. ആലപ്പുഴ നഗരസഭയിൽ എംഎൽഎമാർക്ക് ഒരുക്കിയ സ്വീകരണവുമായി ബന്ധപ്പെട്ടായിരുന്നു ജി സുധാകരന്റെ വെല്ലുവിളി. തനിക്കെതിരെ പ്രതിഷേധത്തിന് ചിലർ ഒരുക്കങ്ങൾ നടത്തി. എന്നാൽ തനിക്കെതിരെ പ്രതിഷേധം ഉണ്ടാകുമെന്ന് കാര്യം കോൺഗ്രസുകാരോ പോലീസോ തന്നെ അറിയിച്ചില്ല. താൻ അവിടെ ഉണ്ടായിരുന്നെങ്കിൽ അടി നടക്കുമായിരുന്നു. താൻ പരിപാടിയിൽ വന്നിരുന്നെങ്കിൽ അവിടെ…

Read More

നഗരസഭാ ചെയർപേഴ്സണെ അധിക്ഷേപിച്ച് ജി സുധാകരൻ; പ്രതിഷേധവുമായി യുഡിഎഫ് പ്രവർത്തകർ

ആലപ്പുഴ : ആലപ്പുഴ നഗരസഭാ ചെയർപേഴ്സൺ മോളി ജേക്കബിനെഅധിക്ഷേപിച്ച് അമ്പലപ്പുഴ എംഎൽഎ ജി സുധാകരൻ. ചെയർപേഴ്സൺ ഇരിക്കുന്ന വേദിയിൽ താൻ വരാൻ പാടില്ലാത്തതാണെന്ന പരാമർശം നടത്തിയാണ് സുധാകരൻ നഗരമാതാവിനെ അധിക്ഷേപിച്ചത്. എന്നാൽ നഗരസഭാ ചെയർപേഴ്‌സണിനെതിരെ അമ്പലപ്പുഴ എംഎൽഎയും മുൻ സിപിഐഎം നേതാവുമായ ജി സുധാകരൻ നടത്തിയ അധിക്ഷേപരാമർശത്തിൽ വലിയ പ്രതിഷേധമാണ് ജില്ലയിലെ യുഡിഎഫ് പ്രവർത്തകർക്കിടയിൽ നിന്ന് ഉയരുന്നത്. പലരും ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കളെ ഉൾപ്പെടെ വിളിച്ച് പരാതി പറഞ്ഞു എന്നുള്ളതാണ് ലഭ്യമായ സൂചന. ജി സുധാകരന്റെ…

Read More