Headlines

തന്റെ നേരെ വന്നാൽ കരണ കുറ്റിക്ക് അടിക്കും; വെല്ലുവിളിച്ച് ജി സുധാകരൻ

തന്റെ നേരെ വന്നാൽ കരണ കുറ്റിക്ക് അടിക്കും, അതാണ് ശീലം; വെല്ലുവിളിച്ച് ജി സുധാകരൻ

ആലപ്പുഴ : തനിക്കെതിരെ പ്രതിഷേധിക്കുന്നവരെ കായികമായി നേരിടുമെന്ന മുന്നറിയിപ്പ് നൽകി അമ്പലപ്പുഴ എംഎൽഎ ജി സുധാകരൻ. ആലപ്പുഴ നഗരസഭയിൽ എംഎൽഎമാർക്ക് ഒരുക്കിയ സ്വീകരണവുമായി ബന്ധപ്പെട്ടായിരുന്നു ജി സുധാകരന്റെ വെല്ലുവിളി. തനിക്കെതിരെ പ്രതിഷേധത്തിന് ചിലർ ഒരുക്കങ്ങൾ നടത്തി. എന്നാൽ തനിക്കെതിരെ പ്രതിഷേധം ഉണ്ടാകുമെന്ന് കാര്യം കോൺഗ്രസുകാരോ പോലീസോ തന്നെ അറിയിച്ചില്ല. താൻ അവിടെ ഉണ്ടായിരുന്നെങ്കിൽ അടി നടക്കുമായിരുന്നു. താൻ പരിപാടിയിൽ വന്നിരുന്നെങ്കിൽ അവിടെ ഒരു കലാപം ഉണ്ടാകുമായിരുന്നു, അതുകൊണ്ട് പിന്നീട് താൻ പോയില്ലെന്നും സുധാകരൻ വ്യക്തമാക്കി.

രണ്ടുതവണ വന്നപ്പോഴും പരിപാടി തുടങ്ങാത്തതിനാൽ താൻ തിരികെ പോയി. തനിക്കെതിരെ പ്ലക്കാർഡ് പിടിച്ചവരെ എന്തുകൊണ്ട് പോലീസ് പിടിച്ചു മാറ്റിയില്ലെന്നും സുധാകരൻ ചോദിച്ചു. തന്റെ നേരെ വന്നാൽ കരണ കുറ്റിക്ക് അടിക്കും, അതാണ് ശീലമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

Leave a Reply

Discover more from TENSTAR NEWS

Subscribe now to keep reading and get access to the full archive.

Continue reading