സൂപ്പർ താരങ്ങളെ ഇറക്കി ബ്ലാസ്റ്റേഴ്‌സ്; അമരീന്ദറും യാസിറും മഞ്ഞപ്പടയിൽ
കൊച്ചി: പുതിയ ഐഎസ്എൽ സീസണിന് മുന്നോടിയായി ടീമിന്റെ കരുത്ത് വർധിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ത്യൻ ദേശീയ ടീം ഗോൾകീപ്പർ അമരീന്ദർ സിംഗിനെയും മിഡ്ഫീൽഡർ മുഹമ്മദ് യാസിറിനെയും ടീമിലെത്തിച്ചതായി ക്ലബ് ഔദ്യോഗികമായി അറിയിച്ചു. ഇരുവരും ചെന്നൈയിൽ നടക്കുന്ന ബ്ലാസ്റ്റേഴ്‌സിന്റെ പ്രീ-സീസൺ ക്യാമ്പിൽ ചേർന്ന് പരിശീലനം ആരംഭിച്ചു.
