
ന്യൂഡൽഹി: മുഖ്യമന്ത്രി വി ഡി സതീശൻ ഏകപക്ഷീയമായി തീരുമാനങ്ങൾ കൈക്കൊള്ളുന്നുവെന്ന അഭിപ്രായം തനിക്കില്ലെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്. പാർട്ടിക്കുള്ളിൽ പരസ്യപ്രസ്താവനകൾ നടത്തുന്നതിനെതിരെ നേതൃത്വം കർശന നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടി പ്രവർത്തകർ അച്ചടക്കവും മാന്യതയും പാലിക്കേണ്ടത് അനിവാര്യമാണെന്ന് സണ്ണി ജോസഫ് പറഞ്ഞു. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പാർട്ടിക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങൾ പരസ്യമായി പ്രകടിപ്പിക്കുന്നതിനോട് നേതൃത്വം യോജിക്കുന്നില്ലെന്നും, സംഘടനാ അച്ചടക്കം എല്ലാവരും പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
