പുതുച്ചേരിയിൽ എൻആർ കോൺഗ്രസിന് ജയം; അശോക് ആനന്ദിന് 13,358 വോട്ടിന്റെ ഭൂരിപക്ഷം
ന്യൂഡൽഹി: ഉപതെരഞ്ഞെടുപ്പ് നടന്ന പുതുച്ചേരിയിലെ തട്ടാഞ്ചാവാടി നിയമസഭാ മണ്ഡലത്തിൽ എൻആർ കോൺഗ്രസ് സ്ഥാനാർഥി അശോക് ആനന്ദിന് വിജയം. കോൺഗ്രസ് സ്ഥാനാർഥി ഇ. വിനായകത്തെ 13,358 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അശോക് ആനന്ദ് പരാജയപ്പെടുത്തിയത്. വിനായകം 8,482 വോട്ടുകൾ നേടിയപ്പോൾ ഡിഎംകെ സ്ഥാനാർഥി കെ. സേതുസെൽവം 2,664 വോട്ടുകളുമായി മൂന്നാം സ്ഥാനത്തെത്തി. പശ്ചിമ ബംഗാളിലെ നന്ദിഗ്രാമിൽ ബിജെപി സ്ഥാനാർഥി ഹസിറാണി റത്ത് കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാനെക്കാൾ 27,000ത്തിലധികം വോട്ടുകൾക്ക് മുന്നിലാണ്. അതേസമയം, തമിഴ്‌നാട്ടിൽ നടൻ വിജയ് നേതൃത്വം നൽകുന്ന…
