
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ശനിയാഴ്ച ഡൽഹിയിൽ വൻ പ്രതിഷേധം പ്രഖ്യാപിച്ചതിനു പിന്നാലെ, ഡൽഹിയിലേക്കും ഹസ്രത്ത് നിസാമുദ്ദീനിലേക്കും എത്തുന്ന ട്രെയിനുകൾ റദ്ദാക്കി ഇന്ത്യൻ റെയിൽവേ. ഒക്ടോബർ 10-ന് പുലർച്ചെ നാലുമുതൽ ഉച്ചയ്ക്ക് രണ്ടുവരെ ഡൽഹിയിലെത്തേണ്ട എല്ലാ മെയിൽ, എക്സ്പ്രസ് ട്രെയിനുകളുമാണ് റദ്ദാക്കിയത്.
