ശബരിമല ദർശനം കഴിഞ്ഞെത്തിയ അയ്യപ്പഭക്തർക്ക് നേരെ ആക്രമണം; പിഞ്ചുകുഞ്ഞിനും പരിക്ക്
കൊല്ലം: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന അയ്യപ്പഭക്തർക്ക് നേരെ കൊട്ടാരക്കരയിൽ മദ്യപസംഘത്തിന്റെ ആക്രമണം. സ്ത്രീകളും കുട്ടികളും ഉൾപ്പെട്ട സംഘത്തിനു നേരെയുണ്ടായ ആക്രമണത്തിൽ ഒന്നരവയസുകാരനും പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.
