Headlines

നിതാരി കേസിൽ കുറ്റവിമുക്തനായ സുരേന്ദർ കോലി മരിച്ചനിലയിൽ; മൃതദേഹം ചായക്കടയിൽ

ഹരിദ്വാർ: രാജ്യത്തെ നടുക്കിയ നിതാരി കൊലപാതക പരമ്പര കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട സുരേന്ദർ കോലി മരിച്ച നിലയിൽ. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണ് ഇയാളെ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ചായക്കടക്കുള്ളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പോലീസ് എത്തി തുടർനടപടികൾ സ്വീരിച്ചു. പോലീസ് എത്തി പരിശോധിച്ച ശേഷമാണ് മരിച്ചത് സുരേന്ദർ കോലിയാണെന്ന് തിരിച്ചറിഞ്ഞത്.ഏതാനും മാസങ്ങളായിൽ ഇയാൾ ഹരിദ്വാറിൽ താമസിച്ച് വാടകയ്ക്ക് ചായക്കട നടത്തിവരികയായിരുന്നു. കടയിൽനിന്ന് ആത്മഹത്യാ കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ല. പോലീസ് വിശദമായി അന്വേഷണം നടത്തുന്നുണ്ട്. 2005-2006 കാലഘട്ടത്തിൽ നോയിഡയിലെ…

Read More

മുൻ എ.ഡി.ജി.പി. ടോമിൻ ജെ. തച്ചങ്കരി അനധികൃത സ്വത്ത് സമ്പാദന കേസിൽ കുറ്റക്കാരനെന്ന് കോടതി

കോട്ടയം: സംസ്ഥാന പോലീസ് ഉപമേധാവിയായിരുന്ന ടോമിൻ ജെ തച്ചങ്കരി ഔദ്യോഗിക പദവിയിലിരിക്കെ വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കുറ്റക്കാരനാണെന്ന് കോട്ടയം വിജിലൻസ് കോടതി കണ്ടെത്തി. 2003 ജനുവരി മുതൽ 2007 ജൂലൈ വരെയുള്ള കാലയളവിൽ 64.70 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നാണ് കേസ്.ബോബി കുരുവിള നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2013-ൽ കുറ്റപത്രം സമർപ്പിച്ച ഈ കേസിന്റെ വിചാരണ, ഹൈക്കോടതിയുടെ കർശന നിർദേശപ്രകാരമാണ് പൂർത്തിയായത്. ദീർഘകാലമായി നീണ്ടുനിന്ന നിയമ നടപടികൾക്കൊടുവിലാണ് കേസിൽ വിജിലൻസ് കോടതിയുടെ നിർണായക വിധി…

Read More