
കോട്ടയം: സംസ്ഥാന പോലീസ് ഉപമേധാവിയായിരുന്ന ടോമിൻ ജെ തച്ചങ്കരി ഔദ്യോഗിക പദവിയിലിരിക്കെ വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കുറ്റക്കാരനാണെന്ന് കോട്ടയം വിജിലൻസ് കോടതി കണ്ടെത്തി.
2003 ജനുവരി മുതൽ 2007 ജൂലൈ വരെയുള്ള കാലയളവിൽ 64.70 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നാണ് കേസ്.ബോബി കുരുവിള നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2013-ൽ കുറ്റപത്രം സമർപ്പിച്ച ഈ കേസിന്റെ വിചാരണ, ഹൈക്കോടതിയുടെ കർശന നിർദേശപ്രകാരമാണ് പൂർത്തിയായത്.
ദീർഘകാലമായി നീണ്ടുനിന്ന നിയമ നടപടികൾക്കൊടുവിലാണ് കേസിൽ വിജിലൻസ് കോടതിയുടെ നിർണായക വിധി വന്നിരിക്കുന്നത്.
