109 പഞ്ചായത്തുകളെക്കൂടി തീരദേശ നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കാൻ ശിപാർശ; കേന്ദ്രാനുമതി കാത്ത് കേരളം
തിരുവനന്തപുരം: സംസ്ഥാനത്തെ 109 ഗ്രാമപഞ്ചായത്തുകളെക്കൂടി തീരദേശ നിയന്ത്രണ മേഖല (സി.ആർ.ഇസഡ്) വ്യവസ്ഥകളിൽനിന്ന് ഒഴിവാക്കാൻ കേന്ദ്ര സർക്കാരിനോട് ശിപാർശ സമർപ്പിച്ച് സംസ്ഥാന സർക്കാർ. കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയത്തിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയെ അറിയിച്ചു. 66 ഗ്രാമപഞ്ചായത്തുകളെ സി.ആർ.ഇസഡ് നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കാൻ കേന്ദ്ര മന്ത്രാലയം നേരത്തേ അനുമതി നൽകിയിട്ടുണ്ട്. എ.കെ.എം. അഷ്റഫിന്റെ സബ്മിഷന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. 2019ലെ തീരദേശ നിയന്ത്രണ മേഖലാ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് തയ്യാറാക്കിയ തീരദേശ പരിപാലന പ്ലാൻ പ്രകാരം കേരളത്തിലെ…
