Headlines

വർക്കലയിൽ വറ്റ മീൻ കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം; രണ്ടുപേരുടെ നില ഗുരുതരം

തിരുവനന്തപുരം: വർക്കലയിൽ വറ്റ മീൻ കഴിച്ച നിരവധി പേർക്ക് ദേഹാസ്വാസ്ഥ്യം. രണ്ടുപേരുടെ നില ഗുരുതരമായതോടെ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകി. ഭക്ഷ്യവിഷബാധ സംശയിക്കുന്ന സാഹചര്യത്തിൽ ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദേശപ്രകാരം വറ്റ മീനിന്റെ വിൽപന താൽക്കാലികമായി നിർത്തിവെച്ചു.

കഴിഞ്ഞ രണ്ടുദിവസമായി തീരദേശ മേഖലയിൽ വറ്റ മത്സ്യത്തിന്റെ ലഭ്യത വർധിച്ചിരുന്നു. വിപണിയിലെത്തിയ മീൻ വാങ്ങി പാകം ചെയ്ത് കഴിച്ചവർക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. നിരവധി പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.

അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഹെൽത്ത് ഇൻസ്‌പെക്ടർ ഷാനിയുടെ പ്രതികരണം. മറ്റ് അസുഖങ്ങളുള്ളവരെയാണ് ആരോഗ്യപ്രശ്നങ്ങൾ ഗുരുതരമായി ബാധിക്കാൻ സാധ്യതയെന്നും അവർ വ്യക്തമാക്കി.

മീൻ വാങ്ങുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും ഭക്ഷ്യയോഗ്യമാണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ ഉപയോഗിക്കാവൂ എന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Leave a Reply