കള്ളനെ പേടിച്ച് അലമാരയ്ക്കു മുകളിൽ ഒളിപ്പിച്ച സ്വർണവും കവർന്നു; പാലക്കാട് വീട്ടിൽ 7 പവൻ നഷ്ടം
പാലക്കാട്: കള്ളനെ പേടിച്ച് അലമാരയ്ക്കു മുകളിൽ സൂക്ഷിച്ച സ്വർണാഭരണങ്ങളും മോഷ്ടാവിന്റെ കൈകളിൽ. പാലക്കാട് കപ്പൂർ കൂവപ്പൊടി വീട്ടിൽ ഹംസയുടെ വീട്ടിൽനിന്ന് ഏഴ് പവൻ സ്വർണാഭരണങ്ങളാണ് കവർന്നത്. വീടിന്റെ വാതിലോ പൂട്ടോ തകർക്കാതെയായിരുന്നു മോഷണം. ഞായറാഴ്ച ബന്ധുവിന്റെ വീട്ടിലെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയെത്തിയപ്പോഴാണ് കുടുംബം മോഷണവിവരം അറിയുന്നത്. വീട്ടിലുണ്ടായിരുന്ന സ്വർണം സുരക്ഷിതമെന്നു കരുതി അലമാരയ്ക്കു മുകളിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഉയരമുള്ള അലമാരയ്ക്കു മുകളിൽനിന്ന് സ്വർണം എടുക്കാൻ പുറത്തുനിന്ന് കസേര കൊണ്ടുവന്നതായാണ് സൂചന. അലമാരയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന 1,000 രൂപയും മോഷ്ടാവ് കവർന്നു….
