Headlines

മരുന്നുക്ഷാമമില്ലെന്ന് മന്ത്രി; ആശുപത്രികളിൽ മരുന്നില്ലെന്ന് രോഗികൾ

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്നുക്ഷാമം രൂക്ഷമാണെന്ന പരാതികൾക്കിടെ, സംസ്ഥാനത്ത് മരുന്നിന് ക്ഷാമമില്ലെന്ന് ആവർത്തിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ആവശ്യത്തിലധികം മരുന്ന് സ്റ്റോക്കുണ്ടെന്നും ഏതെങ്കിലും ആശുപത്രിയിൽ മരുന്നില്ലെങ്കിൽ ബന്ധപ്പെട്ട സൂപ്രണ്ടുമാരോട് ചോദിക്കാമെന്നും മന്ത്രി പറഞ്ഞു. ഒരു മെഡിക്കൽ കോളജിലും നിലവിൽ മരുന്ന് പ്രതിസന്ധിയില്ലെന്നും മരുന്നുക്ഷാമം സംബന്ധിച്ച വാർത്തകൾ മാധ്യമസൃഷ്ടിയാണെന്നും മന്ത്രി വ്യക്തമാക്കി.

Read More

പനിച്ചൂടിൽ കേരളം; ഒറ്റദിവസം ചികിത്സ തേടിയത് 8,377 പേർഡെങ്കിപ്പനി 53 പേർക്ക്; ഈ മാസം മാത്രം 1,436 കേസുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികൾ വ്യാപിക്കുന്നതിനിടെ പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം ഉയരുന്നു. ശനിയാഴ്ച മാത്രം സംസ്ഥാനത്ത് 8,377 പേരാണ് പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ പേർ ചികിത്സ തേടിയത്—1,828 പേർ. ശനിയാഴ്ച 53 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്—21. 14 പേർക്ക് എലിപ്പനിയും 86 പേർക്ക് ഇൻഫ്ലുവൻസയും സ്ഥിരീകരിച്ചു. മഞ്ഞപ്പിത്തം 16, അഞ്ചാംപനി 10, മുണ്ടിനീര് 12, ചിക്കൻപോക്സ് 92, ഷിഗല്ല…

Read More