
തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ ജനങ്ങളെ വർഗീയമായി അധിക്ഷേപിച്ച സി.പി.എം നേതാവ് പി. നന്ദകുമാറിന്റെ പ്രസംഗം കേരളത്തിന്റെ മതനിരപേക്ഷ നിലപാടിനോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മലപ്പുറം മതമൗലികവാദികളുടെയും വർഗീയവാദികളുടെയും കൂടാരമാണെന്ന തരത്തിലുള്ള പരാമർശമാണ് സി.പി.എം നേതാവ് നടത്തിയതെന്നും സതീശൻ ആരോപിച്ചു.
