
കൊല്ലം: വിവാഹം കഴിഞ്ഞ് നാലുമാസം പിന്നിടുന്നതിനിടെ സ്ത്രീധനത്തിന്റെ പേരിൽ നവവധുവിന് ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും ക്രൂരപീഡനം. പുത്തൻതുറ സ്വദേശിനിയായ അഞ്ജുവിനാണ് മർദനത്തിൽ ഗുരുതരമായി പരുക്കേറ്റത്. സംഭവത്തിൽ ഭർത്താവ് നന്ദുവിനെ ഒന്നാം പ്രതിയാക്കി ഭർതൃമാതാപിതാക്കൾ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
