Headlines

കക്കാടംപൊയിലിൽ വിനോദസഞ്ചാരികളുടെ ട്രാവലർ താഴ്ചയിലേക്ക് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

കോഴിക്കോട്: കക്കാടംപൊയിലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ട്രാവലർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. കക്കാടംപൊയിലിൽ നിന്ന് മടങ്ങുകയായിരുന്ന വാഹനം മേലേക്കൂമ്പാറയ്ക്കും മരഞ്ചാട്ടയ്ക്കും ഇടയിലെ വളവിൽ വച്ചാണ് അപകടത്തിൽപ്പെട്ടത്.

Read More

പൂനൂരിൽ ബസ് സ്റ്റോപ്പിലേക്ക് കാർ ഇടിച്ചുകയറി; വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: താമരശ്ശേരി–കൊയിലാണ്ടി സംസ്ഥാനപാതയിൽ പൂനൂരിൽ നിയന്ത്രണം വിട്ട കാർ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് അപകടം.

Read More

‘കൈയോട് കൈ’ ക്യാമ്പയിൻ; ബീച്ച് ശുചീകരിച്ച് ഐ.ഐ.എം വിദ്യാർഥികൾ

കോഴിക്കോട്: ‘കൈയ്യോട് കൈ’ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ നടത്തിയ മെഗാ ക്ലീനിങ് ഡ്രൈവിൽ 52 ടണ്ണിലധികം മാലിന്യം നീക്കം ചെയ്തു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജില്ലയിലെ 883 കേന്ദ്രങ്ങളിലായി നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ 18,318 വളണ്ടിയർമാർ പങ്കാളികളായി. ആകെ 52,318 കിലോഗ്രാം മാലിന്യമാണ് നീക്കം ചെയ്തത്. മാലിന്യസംസ്‌കരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ശുചീകരണ പ്രവർത്തനങ്ങൾക്കൊപ്പം വിവിധ ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചു. പ്രത്യേക ഗ്രാമസഭകൾ, സ്കൂൾ വിദ്യാർഥികൾക്കായുള്ള മത്സരങ്ങൾ, ബോധവൽക്കരണ ക്ലാസുകൾ തുടങ്ങിയവയും ക്യാമ്പയിന്റെ ഭാഗമായി നടന്നു….

Read More