പഹൽഗാം ഭീകരാക്രമണം: അവസാന സൂത്രധാരനും പിടിയിൽ; ലഷ്‌കർ ഭീകരൻ മൂസയെ വധിച്ച് സുരക്ഷാസേന
ശ്രീനഗർ: പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സുരക്ഷാസേന തിരച്ചിൽ നടത്തിയിരുന്ന അവസാന ഭീകരനെയും വധിച്ചു. ലഷ്‌കർ-ഇ-തൊയ്ബയുടെ കൊടുംഭീകരനായ മൂസയെയാണ് ജമ്മു കശ്മീരിലെ ബദ്ഗാമിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ വധിച്ചത്. ഇന്നലെ രാത്രിയോടെ ആരംഭിച്ച ഏറ്റുമുട്ടൽ പുലർച്ചെയോടെയാണ് അവസാനിച്ചത്. പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന നാല് ഭീകരരുടെ ചിത്രങ്ങളിൽ ഉൾപ്പെട്ടവരിൽ മൂന്ന് പേരെ നേരത്തെ സുരക്ഷാസേന വധിച്ചിരുന്നു. ആദ്യ രണ്ട് ഭീകരരെ ‘ഓപ്പറേഷൻ മഹാദേവ്’ വഴിയും മൂന്നാമനെ ബദ്ഗാമിൽ നടന്ന ഏറ്റുമുട്ടലിലൂടെയുമാണ് വധിച്ചത്. എന്നാൽ നാലാമനായ മൂസയെ കണ്ടെത്താനുള്ള ശ്രമം തുടരുകയായിരുന്നു….
