Headlines

ബാഡ്ജില്ലാതെ പൊലീസെത്തിയത് വിവാദമായി; ജന്തർ മന്തറിൽ സമരക്കാർക്ക് നേരെ മർദനമെന്ന് ആരോപണം

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ തുടരുന്ന പ്രതിഷേധത്തിനിടെ ബാഡ്ജില്ലാതെ പൊലീസ് ഉദ്യോഗസ്ഥർ എത്തിയെന്ന ആരോപണം വിവാദമായി. പ്രതിഷേധക്കാരെ നീക്കുന്നതിനിടെ ചില പൊലീസ് വേഷധാരികൾ ബാഡ്ജ് ധരിച്ചിരുന്നില്ലെന്നും ഇവർ പ്രതിഷേധക്കാരെ മർദിച്ചെന്നുമാണ് ആരോപണം. മർദിച്ച ഉദ്യോഗസ്ഥരോട് പേരും ബാഡ്ജും സംബന്ധിച്ച് പ്രതിഷേധക്കാരും മാധ്യമപ്രവർത്തകരും ചോദ്യം ചെയ്തെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ലെന്നാണ് ആരോപണം. തുടർന്ന് ചിലർ സ്ഥലത്തുനിന്ന് മാറിപ്പോകാൻ ശ്രമിച്ചതായും പ്രതിഷേധക്കാർ പറഞ്ഞു. ബാഡ്ജില്ലാതെ പൊലീസ് വേഷത്തിലെത്തിയവരുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ്…

Read More