
കോഴിക്കോട്: വടകര എം.ഡി.എം.എ കേസിലെ പ്രതി കീർത്തനയ്ക്ക് കുത്തേറ്റു. സംഭവത്തിൽ കീർത്തനയുടെ ഭർത്താവ് വിനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. ഹൈക്കോടതി ജാമ്യവ്യവസ്ഥയുടെ ഭാഗമായി വടകര പൊലീസ് സ്റ്റേഷനിൽ ഒപ്പിടാനെത്തിയപ്പോഴായിരുന്നു ആക്രമണം.
പൊലീസ് സ്റ്റേഷന് സമീപം വെച്ചാണ് വിനീഷ് കീർത്തനയെ ആക്രമിച്ചതെന്നാണ് വിവരം. സംഭവത്തിൽ പരിക്കേറ്റ കീർത്തനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിലെ കാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
