ജലപീരങ്കി പ്രയോഗിച്ചിട്ടും പിന്മാറാതെ വിദ്യാർഥികൾ
കാസർകോട്: ആർഎസ്എസ് അനുകൂല സെമിനാറിനെതിരെ പ്രതിഷേധിച്ചതിന് വിദ്യാർഥി പ്രതിനിധികൾക്കെതിരെ സർവകലാശാല സ്വീകരിച്ച നടപടിയിൽ പ്രതിഷേധം ശക്തം. കാസർകോട് കേന്ദ്ര സർവകലാശാലയിൽ എസ്‌എഫ്‌ഐയുടെ നേതൃത്വത്തിൽ നടന്ന സമരത്തിനു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡുകൾ സ്ഥാപിച്ച് മാർച്ച് തടയാനും ശ്രമിച്ചു. സസ്പെൻഷൻ ഉത്തരവുകൾ പിൻവലിക്കുന്നതുവരെ സമരത്തിൽനിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് വിദ്യാർഥികൾ. വന്ദേമാതരം സെമിനാറിനെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറി ഉൾപ്പെടെ അഞ്ച് വിദ്യാർഥി പ്രതിനിധികൾക്കെതിരെ സർവകലാശാല നടപടി സ്വീകരിച്ചതോടെയാണ് ക്യാമ്പസിൽ പ്രതിഷേധം ശക്തമായത്. വ്യാഴാഴ്ച രാത്രി മുതൽ…
