Headlines

തൃശൂർ മെഡിക്കൽ കോളജ് പരിസരത്തുനിന്ന് ഓട്ടോ മോഷ്ടിച്ച കേസിൽ പിടിയിലായത് കുപ്രസിദ്ധ മോഷ്ടാവ്

തൃശൂർ: തൃശൂർ ഗവ. മെഡിക്കൽ കോളജ് പാർക്കിങ്ങിൽനിന്ന് ഓട്ടോറിക്ഷ മോഷ്ടിച്ച് കടന്നുകളഞ്ഞ കേസിൽ കുപ്രസിദ്ധ മോഷ്ടാവ് ‘അണ്ണാൻ ഷാജി’ പിടിയിൽ. ഇടുക്കി സ്വദേശിയായ ഷാജിയെ എറണാകുളം ജില്ലയിലെ ചെറുവട്ടൂരിൽനിന്നാണ് മെഡിക്കൽ കോളജ് പൊലീസ് പിടികൂടിയത്. തിരുവനന്തപുരത്തുനിന്ന് മോഷ്ടിച്ച ഓട്ടോറിക്ഷയുമായി സഞ്ചരിക്കുന്നതിനിടെയാണ് പ്രതി വലയിലായത്. മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുകയും താമസസ്ഥലങ്ങൾ നിരന്തരം മാറുകയും ചെയ്തിരുന്നതിനാൽ പ്രതിയെ കണ്ടെത്തുക പൊലീസിന് വലിയ വെല്ലുവിളിയായിരുന്നു. മാസങ്ങളോളം ഇയാളുടെ ബന്ധുക്കളെയും അടുത്ത സുഹൃത്തിനെയും രഹസ്യമായി നിരീക്ഷിച്ച ശേഷമാണ് അന്വേഷണസംഘത്തിന് പ്രതിയിലേക്ക് എത്താനായത്. പൊലീസിനെ…

Read More