വേമ്പനാട്ടിലെ പുരവഞ്ചി പൂർണ്ണമായി കത്തിനശിച്ചു കായലിൽ മുങ്ങിത്താഴ്ന്നു
ആലപ്പുഴ: വേമ്പനാട് കായലിൽ കന്നിട്ട ജെട്ടിക്കു സമീപം രാത്രിയിലുണ്ടായ തീപിടിത്തത്തിൽ എസി പുരവഞ്ചി പൂർണ്ണമായി കത്തിനശിച്ചു കായലിൽ മുങ്ങിത്താഴ്ന്നു.ഞായറാഴ്ച രാത്രി എട്ടോടെ ചുങ്കം പള്ളാത്തുരുത്തി വട്ടപ്പറമ്പിൽ ക്ഷേത്രത്തിനു തെക്കുവശത്തുവെച്ചാണ് അപകടമുണ്ടായത്. റിഫാദ് ലീസിനെടുത്ത ഇരുനിലകളിലുമുള്ള ഈ പുരവഞ്ചിയിൽ സംഭവസമയത്ത് അതിഥികൾ ആരും ഇല്ലായിരുന്നുവെങ്കിലും, തീ പടർന്ന ഉടൻ ജീവനക്കാർ ഓടിമാറിയതിനാൽ വൻ ദുരന്തം ഒഴിവായി. സമീപത്തുണ്ടായിരുന്ന മറ്റ് പുരവഞ്ചികൾ അഴിച്ചുമാറ്റിയതും, ബോട്ടിലെത്തിയ അഗ്നിരക്ഷാസേന വെള്ളം പമ്പ് ചെയ്ത് തീ നിയന്ത്രണവിധേയമാക്കിയതും വലിയൊരു അപകടം ഒഴിവാകാൻ കാരണമായി. എങ്കിലും,…
