
ആലപ്പുഴ: ഒഡിഷയിൽ നിന്ന് കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാനി ചേർത്തലയിൽ എക്സൈസിന്റെ പിടിയിൽ. 3.189 കിലോഗ്രാം കഞ്ചാവുമായി ഒഡിഷ ഗജപതി ജില്ല ഗോവിന്ദ്പുർ സ്വദേശി പിന്റു നായക് ആണ് അറസ്റ്റിലായത്.
ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായിഎക്സൈസ് ഇൻസ്‌പെക്ടർ സി പി ദിലീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.ഒഡിഷയിൽ നിന്ന് വൻ തോതിൽ കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നയാളാണ് ഇയാൾ.
അസി.എക്സൈസ് ഇൻസ്‌പെക്ടർമാരായ മുഹമ്മദ് സുധീർ,എം സി ബിനു,പ്രിവന്റീവ് ഓഫീസർ ഓംകാർനാഥ്, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രദീഷ്,ഗോപി കൃഷ്ണൻ,അരുൺ അശോക്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുലേഖ, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടിച്ചെടുത്തത്.
