
പാലക്കാട്:കേന്ദ്ര ഗവൺമെന്റിന്റെ നശാ മുക്തി അഭിയാന്റെ ഭാഗമായി ആർ പി എഫ് /പാലക്കാട്,കസ്റ്റംസ് പ്രീവെൻറീവ് & നാർക്കോട്ടിക്സ് കൺട്രോൾ യൂണിറ്റ്,പാലക്കാട് എന്നിവരുടെ സംയുക്ത സംഘം പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനക്കിടയിൽ 17.09.2026 രാവിലെ 07.30 മണിക്ക് മൂന്നാമത്തെ പ്ളാറ്റ്ഫോമിൽ സ്റ്റേഷൻ മാസ്റ്റർ ഓഫീസിനു സമീപത്തെ ബെഞ്ചിനടിയിൽ 5 ബാഗുകളിലായി ഉപേക്ഷിക്കപ്പെട്ട നിലയിൽ 51.750 കിലോ കഞ്ചാവു കണ്ടെടുക്കുകയായിരുന്നു.
പിടികൂടിയ കഞ്ചാവിന് വിപണിയിൽ ഏകദേശം 25 ലക്ഷം രൂപയിലധികം വില വരും.ആർ പി എഫ് ഇൻസ്പെക്ടർ ആയ ശ്രീ ഗിരീഷ് സി,ആർപിഎഫ് ക്രൈം പ്രിവൻഷൻ ഡിറ്റക്ഷൻ സ്ക്വാഡ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ആയ ശ്രീ സജി അഗസ്റ്റിൻ,അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ശ്രീ ജ്ഞാന ആനന്ദ്,ശ്രീ വിജേഷ് ടി,ഹെഡ് കോൺസ്റ്റബിൾ /സിപിഡിഎസ്,ലേഡി കോൺസ്റ്റബിൾ ശ്രീമതി ജിൻസിയും പാലക്കാട് കസ്റ്റംസ് പ്രീവെൻറീവ് & നാർക്കോട്ടിക്സ് കണ്ട്രോൾ യൂണിറ്റ് അംഗങ്ങൾ ആയ ഇൻസ്പെക്ടർ ശ്രീ ജയൻ,സൂപ്രണ്ട് ശ്രീ രാജ് കുമാർ സി കെ,സൂപ്രണ്ട് സുരേഷ് എം,ഇൻസ്പെക്ടർ ശ്രീ അനേക്,ഹവിൽദാർ ശങ്കരൻ കുട്ടിഎന്നിവരുടെ സംഘമാണ് പരിശോധന നടത്തിയത്.
സംഭവത്തിൽ പാലക്കാട് കസ്റ്റംസ് പ്രീവെൻറീവ് & നാർക്കോട്ടിക്സ് കണ്ട്രോൾ യൂണിറ്റ് NDPS Act പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് തുടർ അന്വേഷണം ആരംഭിച്ചു.
