Headlines

എസ്റ്റേറ്റ് വാച്ചറുടെ ആത്മഹത്യയിൽ പ്രതിഷേധം കനക്കുന്നു; മാർച്ചിന് നേരെ ലാത്തിച്ചാർജ്

പാലപ്പിള്ളി: ജോലിസ്ഥലത്തെ ക്രൂരമായ മാനസിക പീഡനത്തിനൊടുവിൽ വനിതാ വാച്ചർ ജീവനൊടുക്കിയ സംഭവത്തിൽ പ്രക്ഷോഭം ആളിക്കത്തുന്നു. തൃശൂർ ഹാരിസൺ മലയാളം എസ്റ്റേറ്റിലെ വാച്ചർ മഞ്ജുഷയുടെ (41) ദാരുണാന്ത്യത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷവും പൊലീസ് ലാത്തിച്ചാർജും. എസ്റ്റേറ്റ് ഓഫീസിലേക്ക് ഇരച്ചുകയറിയ പ്രവർത്തകർക്ക് നേരെ പൊലീസ് നടത്തിയ ലാത്തിവീശലിൽ നിരവധി നേതാക്കൾക്കും പ്രവർത്തകർക്കും പരിക്കേറ്റു.

തൃശൂർ കുണ്ടായി ഹാരിസൺ മലയാളം എസ്റ്റേറ്റിലെ വനിതാ വാച്ചറെ പ്ലാന്റേഷനുള്ളിലെ വൈദ്യുത ടവറിൽ തൂങ്ങിമരിച്ച നിലയിലാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. ചെമ്പുച്ചിറ ഊട്ടുപുറത്ത് മഞ്ജുഷ (41)യാണ് മരിച്ചത്.തിങ്കളാഴ്ച ജോലിക്കെത്തിയ ശേഷം കാണാതായതിനെത്തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഫാക്ടറിക്ക് 500 മീറ്റർ മാറി മൃതദേഹം കണ്ടെത്തിയത്.

സംഭവസ്ഥലത്തുനിന്ന് മൂന്ന് മേലുദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങളടങ്ങിയ ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തു. ശാരീരിക അവശതകൾ നേരിടുന്ന മഞ്ജുഷയ്ക്ക് ഡ്യൂട്ടി മാറ്റി നൽകിയതാണ് ആത്മഹത്യ ചെയ്യാനുള്ള കാരണമായി കുറിപ്പിൽ പറയുന്നതെന്നാണ് വിവരം.

ഫാക്ടറിയിലെ വാച്ചർ ആയിരുന്ന മഞ്ജുഷയെ 20 ദിവസമായി പുറമേയുള്ള തോട്ടത്തിലേക്ക് തനിച്ചാണ് ജോലിക്ക് അയക്കുന്നത്. വന്യമൃഗങ്ങൾ ഇറങ്ങുന്ന പ്രദേശത്ത് തനിച്ച് ജോലിക്ക് പോകുന്നതിലുള്ള പ്രയാസത്തിലായിരുന്നു മഞ്ജുഷ. അസുഖബാധിതയായ മഞ്ജുഷയ്ക്ക് ഒറ്റയ്ക്ക് പുറത്തുപോയി ജോലിയെടുക്കാൻ കഴിയാത്ത സ്ഥിതിയാണെന്ന് അറിയാവുന്ന മാനേജ്മെമെന്റിലെ മൂന്നുപേരാണ് കാടിന് സമീപത്തെ തോട്ടത്തിലേക്ക് ജോലിക്കയച്ചതെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.

Leave a Reply

Discover more from TENSTAR NEWS

Subscribe now to keep reading and get access to the full archive.

Continue reading