
വാഷിങ്ടൺ: സാങ്കേതികലോകത്തെ പ്രധാന ചർച്ചാവിഷയമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് (എഐ) പുതിയ പേര് നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ സംസാരിക്കവെയാണ് എഐയെ ‘സൂപ്പർ ഇന്റലിജൻസ്’ (Super Intelligence – SI) എന്ന് പുനർനാമകരണം ചെയ്യുന്നതായി അദ്ദേഹം പ്രഖ്യാപിച്ചത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന് ഇപ്പോൾ ഏറെ പറയുന്നതിനെ നിയന്ത്രിക്കാൻ ഒരു ഗ്ലോബലിസ്റ്റ് പദ്ധതി കെട്ടിപ്പടുക്കാനുള്ള ഏതൊരു ശ്രമത്തെയും അമേരിക്ക പൂർണ്ണമായും തള്ളിക്കളയുന്നു എന്നും ട്രംപ് കൂട്ടിച്ചേർത്തു. നൂതന എഐയും റോബോട്ടുകളും മനുഷ്യരാശിക്ക് അസ്തിത്വ ഭീഷണി ഉയർത്തുമെന്ന മുന്നറിയിപ്പുകളും ട്രംപ് തള്ളി.
